News

Get the latest news here

രണ്ട് ദിവസത്തിനുള്ളില്‍ കോഴിക്കോടുണ്ടായത് മൂന്ന് കോവിഡ് മരണം

കോഴിക്കോട്: രണ്ട് ദിവസത്തിനുള്ളിൽ കോഴിക്കോടുണ്ടായത് 11 മാസം പ്രായമായ കുഞ്ഞിന്റേതടക്കം മൂന്ന് കോവിഡ് മരണം. ശനിയാഴ്ചയാണ് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചതെങ്കിൽ മറ്റ് രണ്ട് പേരും ഞായറാഴ്ചയാണ് മരിച്ചത്. ഞായറാഴ്ച മരിച്ച രണ്ട് പേർക്കും മരണശേഷം നടത്തിയ പരിശോധനയിലാണ്കോവിഡ് സ്ഥിരീകരിച്ചത്.

വടകര ചോമ്പാല സ്വദേശി പുരുഷോത്തമൻ പനി മൂർച്ഛിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത്. മരിച്ച ശേഷം കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മൂന്ന് ദിവസം മുന്നെയായിരുന്നു ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ റാപ്പിഡ് ആന്റിജൻ ടെസ്റ്റും ട്രൂനാറ്റ് ടെസ്റ്റും പോസിറ്റീവായിട്ടുണ്ട്.

ഫറൂഖ് സ്വദേശിയാണ് ഇന്ന് മരിച്ച രണ്ടാമത്തെയാൾ. ഇയാൾ കിടപ്പ് രോഗിയായിരുന്നു. ന്യൂമോണിയ ബാധ ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഇയാളുടെ ആന്റിജൻ ടെസ്റ്റും ട്രൂനാറ്റ് ടെസ്റ്റും പോസിറ്റാവായിട്ടുണ്ട്. ആർ.ടി.പി.സി.ആർ ടെസ്റ്റും നടത്തും. ശനിയാഴ്ച മലപ്പുറം സ്വദേശിനിയായ മൂന്ന് മാസം പ്രായമായ കുഞ്ഞിനും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മരിച്ച ശേഷം കോവിഡ് ആന്റിജൻ ടെസ്റ്റ് പോസിറ്റാവായിരുന്നു. ഒളവത്തൂരിൽ നിന്നുള്ള ആസ്യയാണ് ശനിയാഴ്ച മരിച്ചത്.

കുഞ്ഞിന് പനിയും ശ്വാസ തടസ്സവും വർധിച്ചതോടെ 31-ാം തീയതിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചത്. തുടർന്ന് ശനിയാഴ്ച അപസ്മാരത്തെ തുടർന്ന് ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു. ആന്റിജൻ ടെസ്റ്റിൽ പോസിറ്റാവാവുകയും ചെയ്തു. ആർ.ടി.പി.സി ആർ പരിശോധനയും നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.