News

Get the latest news here

മഹാത്മാഗാന്ധിയുടെ സ്മരണാര്‍ഥം ബ്രിട്ടന്‍ നാണയം പുറത്തിറക്കും

ലണ്ടൻ: മഹാത്മാഗാന്ധിയുടെ സ്മരണാർഥം നാണയം പുറത്തിറക്കാനൊരുങ്ങി ബ്രിട്ടൻ. ഏഷ്യക്കാരുടെയും കറുത്തവർഗക്കാരുടെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും സംഭാവനകൾ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ രാഷ്ട്രപിതാവിനെയും ബ്രിട്ടൻ ആദരിക്കുന്നത്.

നാണയം പുറത്തിറക്കുമ്പോൾ ഇത്തരം വിഭാഗങ്ങളിൽനിന്നുള്ള അതുല്യ പ്രതിഭകളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ധനകാര്യ മന്ത്രി റിഷി സുനക് റോയൽ മിന്റ് ഉപദേശക സമിതിക്ക് കത്ത് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മഹാത്മാഗാന്ധിയുടെ നാണയം പുറത്തിറക്കുന്നത് റോയൽ മിന്റിന്റെ പരിഗണനയിലാണെന്ന് യു.കെ. ട്രഷറി പ്രസ്താവനയിൽ അറിയിച്ചത്.

മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസയിലൂടെ സമരം നയിച്ച് 1947-ലാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. അഹിംസ മാർഗത്തിലൂടെ സ്വാതന്ത്ര്യ സമരം നയിച്ച, ഇന്ത്യയുടെ രാഷ്ട്രപിതാവായ വിളിക്കുന്ന ഗാന്ധിയെ ലോകമാകെ അംഗീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ രണ്ട് ലോക അഹിംസാദിനമായാണ് ആചരിക്കുന്നത്.

അമേരിക്കയിൽ ജോർജ് ഫ്ളോയ്ഡ് എന്ന കറുത്തവർഗക്കാരന്റെ കൊലപാതകത്തിന് പിന്നാലെയാണ് ലോകമാകെ വംശീയതയ്ക്കും അധിനിവേശത്തിനുമെതിരേ വലിയ പ്രതിഷേധങ്ങൾ ഉയർന്നത്. ഇതോടെ ബ്രിട്ടനിലെ പല സ്ഥാപനങ്ങളും മാറിചിന്തിച്ചുതുടങ്ങി. കറുത്തവർഗക്കാരെയും ഏഷ്യക്കാരെയും മറ്റു വംശ ന്യൂനപക്ഷങ്ങളെയും അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് ബ്രിട്ടീഷ് സർക്കാരും ഇത്തരം വിഭാഗങ്ങളിൽനിന്നുള്ളവരെ ആദരിക്കാനൊരുങ്ങുന്നത്.

Content Highlights:Britain is considering minting a coin to commemorate Mahatma Gandhi
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.