News

Get the latest news here

അതിവേഗം സുഖംപ്രാപിക്കൂ, അമിത് ഷായ്ക്ക് ആശംസകളുമായി നേതാക്കള്‍

ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടതിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രിഅമിത് ഷായ്ക്ക് രോഗമുക്തി ആശംസകളുമായി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ. കോവിഡിൽ നിന്നും പെട്ടന്ന് സുഖം പ്രാപിക്കെട്ടേയെന്ന് നേതാക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

അമിത് അതിവേഗം സൗഖ്യം പ്രാപിക്കട്ടെ എന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിട്വീറ്റ് ചെയ്തത്. നിതിൻ ഗഡ്കരി, അസം മന്ത്രി ഹിമാന്ത ബിശ്വ ശർമ, കശ്മീരിൽ നിന്നുള്ള എംപിയായ ജംയാങ് സെറിങ് നംഗ്യാൽ, കർണാടകയിൽ നിന്നുള്ള ബിജെപി നേതാവ് തേജസ്വി സൂര്യ, , കേശവ് പ്രസാദ് മൗര്യ, അനുരാഗ് താക്കൂർ തുടങ്ങി നിരവധി നേതാക്കൾക്കൊപ്പം ക്രിക്കറ്റ് താരം സുരേഷ് റെയ്ന, യുസുഫ് പത്താൻ തുടങ്ങിയവരും ഷായ്ക്ക് സൗഖ്യം നേർന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.


Wishing Mr Amit Shah a speedy recovery.
— Rahul Gandhi (@RahulGandhi) August 2, 2020



ഞായറാഴ്ച വൈകുന്നേരമാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയെന്നും ആശുപത്രിയിൽ പ്രവേശിച്ചുവെന്നും അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

Content Highlights:Leaders, Supporters Tweet Get-Well-Soon For Amit Shah, COVID-19 Positive
Related News
Comments
© 2016 Clubfm. Designed & Developed by Netpiper