News

Get the latest news here

ബയ്‌റുത്തില്‍ ഇരട്ടസ്‌ഫോടനം;70 പേര്‍ മരിച്ചു


ബയ്റുത്ത്: ലബനീസ് തലസ്ഥാനമായ ബയ്റുത്തിലുണ്ടായ ഇരട്ടസ്ഫോടനത്തിൽ 70 പേർ മരിച്ചു. 2750-ഓളം പേർക്ക് പരിക്കേറ്റു. ലബനീസ് ആരോഗ്യമന്ത്രി ഹമദ് ഹസനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്ഫോടനമുണ്ടായത്.

തുറമുഖത്തിനു സമീപത്തെ ബഹുനില കെട്ടിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതായാണ് ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. നിരവധിപേർ കൊല്ലപ്പെട്ടതായി ലബനീസ് റെഡ്ക്രോസ് പ്രതിനിധി ജോർജസ് കെറ്റനഹ് മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തം നേരിടാൻ ലെബനീസ് പ്രധാനമന്ത്രി ഹസൻ ദയാബ് സൗഹൃദരാഷ്ട്രങ്ങളുടെ സഹായം അഭ്യർഥിച്ചു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. സ്ഫോടനത്തിന്റെ പ്രകമ്പനം പത്ത് കിലോമീറ്റർ ചുറ്റളവിൽവരെ അനുഭവപ്പെട്ടു. കെട്ടിടങ്ങളും ജനാലകളും പ്രകമ്പനത്തിൽ ചിന്നിച്ചിതറി.

2005-ൽ ട്രക്ക് ബോംബ് ആക്രമണത്തിൽ മുൻ ലബനീസ് പ്രധാനമന്ത്രി റാഫിക് ഹരീരിയെ വധിച്ചതിന്റെ വിധി വെള്ളിയാഴ്ച വരാനിരിക്കെയാണ് സ്ഫോടനം നടന്നത്. ഹരീരി ഉൾപ്പെടെ 21 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഷിയാ മുസ്ലിം മൂവ്മെന്റ് ഹെസ്ബുല്ലയിൽപെട്ട നാലുപേർ നെതർലൻഡ്സിലെ കോടതിയിൽ വിചാരണ നേരിടുകയാണ്.



This video of explosion in Beirut, holy smokes! #Lebanon pic.twitter.com/jaC5IZNuse
— Kabir Taneja (@KabirTaneja) August 4, 2020




This looks like the end of the world in Lebanon.

Shocking first video emerges after #Beirut explosion.pic.twitter.com/pHy3iUIGar
— Ahmer Khan (@ahmermkhan) August 4, 2020



ബെയ്റൂട്ടിലുള്ള ഇന്ത്യക്കാർക്ക് സഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ ഇന്ത്യൻ സ്ഥാനപതികാര്യാലയം പുറത്തുവിട്ടിട്ടുണ്ട്.





Content Highligts:Huge explosion in Beirut shatters windows and rocks buildings
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.