News

Get the latest news here

ന്യൂനമർദം രൂപപ്പെട്ടു ; ഇനി തീവ്രമഴയുടെ ദിനങ്ങൾ



തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പശ്ചിമബംഗാൾ തീരത്തിനടുത്ത് ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ന്യൂനമർദത്തിന്റെ സ്വാധീനം കാരണവും പടിഞ്ഞാറൻകാറ്റ് ശക്തമായതിനാലും അടുത്ത അഞ്ചുദിവസം ശക്തമായ മഴ പെയ്യും. ശനിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമഴ പെയ്യാനും സാധ്യതയുണ്ട്. മധ്യ-വടക്കൻ കേരളത്തിലെ ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് തുടരുകയാണ്. സംസ്ഥാനത്താകെ അതിജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. ന്യൂനമർദം ചുഴലിക്കാറ്റാവാൻ സാധ്യതയില്ല. സമുദ്രനിരപ്പിൽനിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽവരെ പടിഞ്ഞാറൻ കാറ്റിന്റെ സാന്നിധ്യമുണ്ട്. കനത്തമഴയ്ക്ക് അനുകൂലമായ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു.ബുധനാഴ്ച രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർകോടുവരെയുള്ള തീരത്ത് മൂന്നുമുതൽ 3.6 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം മുന്നറിയിപ്പുനൽകി.ഓറഞ്ച് അലർട്ട് ഓഗസ്റ്റ് 5 ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.ഓഗസ്റ്റ് 6 എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.ഓഗസ്റ്റ് 7 എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.ഓഗസ്റ്റ് 8 കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.