News

Get the latest news here

ബെയ്‌റുത്ത് സ്ഫോടനം ആക്രമണമെന്ന് സംശയിക്കുന്നുവെന്ന്‌ ട്രംപ്; അല്ലെന്ന് ലബനന്‍

വാഷിങ്ടൺ: ലബനീസ് തലസ്ഥാനമായ ബെയ്റുത്തിനെ നടുക്കിയ ശക്തമായ സ്ഫോടനങ്ങൾ ഒരു ആക്രമണമാണെന്ന് സംശയിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

സ്ഫോടനംഏതെങ്കിലും തരത്തിലുള്ള ബോംബ് മൂലമാകാമെന്ന്യുഎസ് ജനറൽമാർ തന്നോട് പറഞ്ഞതായുംപ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇത് ഏതെങ്കിലുംനിർമാണശാലകളിൽ ഉണ്ടാകുന്ന തരത്തിലുള്ളപൊട്ടിത്തെറിയായിരുന്നില്ല. യുഎസ് ജനറൽമാരുടെ അഭിപ്രായത്തിൽ ഇതൊരു ആക്രമണമായി അവർ കരുതുന്നു. ഏതെങ്കിലും തരത്തിലുള്ള ബോംബായിരുന്നു അത്-്ട്രംപ് പറഞ്ഞു.ലബനന് വേണ്ട സഹായം നൽകാൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചു.

എന്നാൽബെയ്റൂത്തിലുണ്ടായ സ്ഫോടനങ്ങൾ ഒരു ആക്രമണമാണെന്ന് ലബനൻ അധികൃതർ ഇതുവരെ വിശേഷിപ്പിട്ടില്ല. ബെയ്റുത്ത് തുറമുഖ ഭാഗത്തുള്ള ഗോഡൗണിൽ വർഷങ്ങളായി സൂക്ഷിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചെന്നാണ് ലബനൻ പ്രധാനമന്ത്രി ഹസ്സൻ ദയബ് പറഞ്ഞത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആർക്കായാലും അതിന് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറയുകയുണ്ടായി.

വർഷങ്ങൾക്ക് മുമ്പ് കണ്ടുകെട്ടിയ വലിയ സ്ഫോടനാത്മക വസ്തുക്കൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നതായി ലബനീസ് ജനറൽ സെക്യൂരിറ്റി ചീഫ് അബ്ബാസ് ഇബ്രാഹീമും അറിയിച്ചു. സ്ഫോടനങ്ങളിൽ 73 പേർ മരിച്ചതായും 3700 പേർക്ക് പരിക്കേറ്റിട്ടുമുണ്ടെന്നാണ് ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.



Content Highlights:Lebanon Explosions "Looks Like A Terrible Attack", Says Trump
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.