News

Get the latest news here

ഒൻപതുവർഷത്തിനിടെ നാല് അപകടം



കോട്ടയ്ക്കൽ: കഴിഞ്ഞ ഒൻപതുവർഷത്തിനിടെ കോഴിക്കോട് വിമാനത്താവളത്തിലുണ്ടായത് നാല് അപകടങ്ങൾ. എന്നാൽ ഒന്നിലും അളപായമോ പരിക്കോ ഉണ്ടായിട്ടില്ല. ഇവയിൽ രണ്ട് അപകടങ്ങൾ താരതമ്യേന ചെറിയവയുമായിരുന്നു.2012 ഏപ്രിൽ 30-ന് കരിപ്പൂരിൽനിന്ന് പറന്നുയർന്ന കോഴിക്കോട്-ദുബായ് വിമാനത്തിൽ പക്ഷിയിടിച്ച് വലത്തെ എൻജിൻ തകർന്നു. എന്നാൽ വിമാനം സുരക്ഷിതമായി നിലത്തിറക്കി.2017 ഓഗസ്റ്റ് നാലിന് ചെന്നൈയിൽനിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം റൺവേയുടെ അരികിൽ വിളക്കുകൾ തകർത്ത് വന്നിറങ്ങിയെങ്കിലും ദുരന്തം ഒഴിവായി. മഴമൂലമുള്ള വെളിച്ചക്കുറവും മിനുസവുമാണ് അന്ന് അപകടത്തിന് കാരണമായി പറഞ്ഞിരുന്നത്.2019 ജൂൺ 21-ന് അബുദാബി കോഴിക്കോട് വിമാനം റൺവേയിൽനിന്ന് തെന്നിമാറി ലാൻഡിങ് ലൈറ്റിൽ ഇടിച്ചിരുന്നു.2019 ഡിസംബർ 24-ന് ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയർപൊട്ടി അപകടമുണ്ടായി. ടേണിങ് പാഡിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു അപകടം. ഇക്കുറിയും അളപായമോ പരിക്കോ ഉണ്ടായില്ല.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.