News

Get the latest news here

കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു

ജയ്പുർ: കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെ ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ ജോധ്പുരിലെ ആശുപത്രിയിൽ ചികിത്സയിലാണ്അദ്ദേഹം.കേന്ദ്രകൃഷി വകുപ്പ് സഹമന്ത്രിയാണ് കൈലഷ് ചൗധരി.

പനി, ശ്വാസതടസ്സം തുടങ്ങിയലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർനിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

നേരത്തെ സ്വന്തം മണ്ഡലമായ ബർമറിൽ ത്രിദിന സന്ദർശനത്തിനെത്തിയ കൈലാഷ് ചൗധരി മണ്ഡലത്തിലെ നിരവധി സ്ഥലങ്ങളിൽ പോയിരുന്നു. പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

Content Highlights:Union Minister Kailash Choudhary Tests Positive For COVID-19
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.