News

Get the latest news here

'മല്യ, റഫാല്‍, നീരവ് ... കാണാതായ രേഖകളില്‍ ഇനി ചൈനീസ് കടന്നുകയറ്റവും' - പരിഹാസവുമായി രാഹുല്‍

ന്യൂഡൽഹി: അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം വ്യക്തമാക്കുന്ന രേഖകൾപ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായ സംഭവത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി. രാജ്യത്ത് വൈകാരികമായ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടാവുമ്പോൾ സുപ്രധാന ഫയലുകൾ കാണാതെയാവുന്നുവെന്ന് രാഹുൽ ട്വിറ്ററിലൂടെ പ്രതികരിച്ചു.

മല്ല്യ, റഫാൽ, നീരവ് മോഡി, മെഹുൽ ചോക്സി.. കാണാതായ ഫയലുകളിൽ ഇപ്പോൾ ചൈനീസ് കടന്നുകയറ്റത്തിന്റെ ഫയലുകളും ഉൾപ്പെടുന്നു. ഇത് അപകടമല്ല, മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതയുടെ പരീക്ഷണങ്ങളാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.


जब जब देश भावुक हुआ, फ़ाइलें ग़ायब हुईं।

माल्या हो या राफ़ेल, मोदी या चोक्सी...
गुमशुदा लिस्ट में लेटेस्ट हैं चीनी अतिक्रमण वाले दस्तावेज़।

ये संयोग नहीं, मोदी सरकार का लोकतंत्र-विरोधी प्रयोग है।
— Rahul Gandhi (@RahulGandhi) August 8, 2020



കഴിഞ്ഞ മേയ് മാസത്തിൽ ചൈനീസ് സേന ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറിയെന്നു വ്യക്തമാക്കുന്ന രേഖ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. കടന്നുകയറ്റം വ്യക്തമാക്കി ആദ്യമായാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക രേഖ പുറത്തിറങ്ങുന്നത്. എന്നാൽ യഥാർഥ നിയന്ത്രണ രേഖയിലെ ചൈനീസ് കടന്നുകയറ്റം എന്ന തലക്കെട്ടിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച രേഖ രണ്ട് ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാവുകയും ചെയ്തു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.