News

Get the latest news here

വെള്ളപ്പൊക്കം: ആലപ്പുഴയില്‍ വീണ്ടും മടവീഴ്ച; സിഎസ്‌ഐ ചാപ്പല്‍ നിലംപൊത്തി

ആലപ്പുഴ:മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ആലപ്പുഴയെ ദുരിതത്തിലാക്കുന്നു. വ്യാപകമായ കൃഷിനാശമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളം ഉയർന്നതിനെ തുടർന്ന് ആലപ്പുഴയിൽ വീണ്ടും മടവീണു. പള്ളാത്തുരുത്തി കരുവേലി പാടശേഖരത്താണ് മടവീണത്.

ഇതേ തുടർന്ന് സമീപത്തെ സിഎസ്ഐ ചാപ്പൽ നിലംപൊത്തി. മട വീണ വെള്ളത്തിന്റെ കുത്തൊഴുക്കിലാണ് ചാപ്പൽ തകർന്നുവീണത്. 150 വർഷം പഴക്കമുള്ള ചാപ്പലാണ് തകർന്നത്. രാത്രി തന്നെ മട കുത്താൻ പ്രദേശ വാസികൾ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതേ തുടർന്ന് 150 ഏക്കറോളം കൃഷി നശിച്ചു.

മഴയെത്തുടർന്ന് അമ്പലപ്പുഴ -തിരുവല്ല പാതയിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. മരം മുറിച്ചുമാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ കുട്ടനാട്ടിലും ചെങ്ങന്നൂരിലും ജലനരപ്പ് താഴാൻ തുടങ്ങി.

Content Highlights: CSI chapel collapsed in Alappuzha
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.