News

Get the latest news here

53-ാം വയസില്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ച് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി

റാഞ്ചി: പഠിക്കാൻ തീരുമാനിച്ചാൽ പ്രായം അതിനൊരു തടസമേയല്ല. അതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് ചുറ്റിമുണ്ട്. എന്നാൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രി തന്നെ പഠനം പുനരാരംഭിച്ചാലോ? ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹ്തോ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്.

53-കാരനായ മന്ത്രി 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പഠനം പുനരാരംഭിക്കുന്നത്. ബൊക്കാറോയിലെ ദേവി മഹാതോ ഇന്റർ കോളേജിലാണ് മന്ത്രി പ്രവേശനത്തിനായി അപേക്ഷിച്ചിരിക്കുന്നത്. ഡുമ്രി നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയായ ജഗർനാഥ് മഹ്തോ ആർട്സ് വിഭാഗത്തിലാണ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്.

നിരന്തരമായ വിമർശനങ്ങളാണ് വിദ്യാഭ്യാസം പുനരാരംഭിക്കാൻ തീരുമാനിച്ചതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ വിഭ്യാഭ്യാസ മന്ത്രിയായപ്പോൾ മുതൽ ആളുകൾ എന്റെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്യാൻ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു രാഷ്ട്രീയക്കാരനാണെന്നും അതിനാൽ, പൊളിറ്റിക്കൽ സയൻസ് വിഷയം ഉറപ്പായും തിരഞ്ഞടുക്കുമെന്ന് മന്ത്രി പറഞ്ഞു. ബാക്കി വിഷയങ്ങൾ ഉടൻ തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1995-ലാണ് അദ്ദേഹം പത്താം ക്ലാസ് പരീക്ഷ പാസായത്.

Content Highlights: Jharkhand Education Minister, 53, takes admission in class 11
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.