News

Get the latest news here

ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നുള്ള രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടക്കുമെന്നും കോവിഡ് സ്ഥിതി കണക്കിലെടുത്ത് ഒരുക്കങ്ങൾ നടത്തുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ ആവർത്തിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ ചാനലുകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർജെഡി, എൽജെപി എന്നിവയുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തി ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നത് ഉചിതമല്ലെന്ന് കാണിച്ച് എൽജെപി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു.

Content Highlights: Bihar polls will be held on time, says Election Commission


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.