News

Get the latest news here

അവളില്ലെങ്കിലും അവളുടെ സാന്നിധ്യം ഇവിടെയുണ്ട്; വീട്ടില്‍ ഭാര്യയുടെ പ്രതിമയൊരുക്കി വ്യവസായി

പട്ടുസാരിയും ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് സോഫയിലിരിക്കുന്ന പ്രൗഡയായ വീട്ടമ്മ, അവരുടെ അരികിൽ തോളത്ത് കയ്യിട്ട് സ്നേഹത്തോടെ ചേർന്നിരിക്കുന്ന ഭർത്താവ്. ആ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർ കാണുന്ന കാഴ്ചയാണിത്. എന്നാൽ കുശലം പറയാമെന്ന് കരുതി അടുത്തെത്തുമ്പോഴാണ് അനങ്ങാതെയും കാലുകൾ നിലത്തു തൊടാതെയുമുള്ള വീട്ടമ്മയുടെ ഇരിപ്പ് ശ്രദ്ധയിൽ പെടുക, ഒപ്പം മനസിലാവും അത്പ്രതിമയാണെന്ന്.

കർണാടക കൊപ്പാളിലെ ശ്രീനിവാസമൂർത്തി എന്ന വ്യവസായിയാണ് പുതിയതായി പണിത വീട്ടിൽ മരിച്ചു പോയ ഭാര്യ മാധവിയുടെ ജീവൻ തുളുമ്പുന്ന പ്രതിമ സ്ഥാപിച്ചത്. ഓഗസ്റ്റ് എട്ടിന് നടന്ന പാലുകാച്ചലിൽ പങ്കെടുക്കാനെത്തിയവരെല്ലാം സ്വീകരണമുറിയിലെ പ്രതിമ കണ്ട് അദ്ഭുതപ്പെട്ടു. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊഴികെ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മറ്റുള്ളവർക്ക് ഒറ്റനോട്ടത്തിൽ മാധവിയല്ലെന്ന് മനസിലായിരുന്നില്ല.

മൂന്ന് കൊല്ലങ്ങൾക്ക് മുമ്പുണ്ടായ കാറപകടത്തിലാണ് മാധവി മരിച്ചത്. രണ്ട് പെൺമക്കളോടൊപ്പം തിരുപ്പതി സന്ദർശനത്തിന് പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കോലാറിലെ ദേശീയപാതയിൽട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്തു തന്നെ മാധവി മരിച്ചു. മക്കൾ രണ്ടുപേരും പരിക്കുകളോടെ രക്ഷപ്പെട്ടു. പക്ഷെ മാധവിയുടെ മരണം കുടുംബത്തിന് വലിയ ആഘാതമായി.

വലിയൊരു വീട് പണിയണമെന്ന് മാധവി എപ്പോഴും പറയുമായിരുന്നുവെന്ന് ശ്രീനിവാസമൂർത്തി പറഞ്ഞു. മരിച്ചു പോയ ഭാര്യയ്ക്ക് വേണ്ടി അവർ പങ്കുവെച്ച ഭാവനകൾക്കനുസരിച്ച് വീടുണ്ടാക്കാൻ കൃഷ്ണമൂർത്തി രണ്ടു കൊല്ലം മുമ്പ് തീരുമാനിച്ചു. പക്ഷെ പ്രത്യേകതകളുള്ള വീട് പണിയാൻ തക്ക വൈദഗ്ധ്യമുള്ള ആർക്കിടെക്ടിനെ കണ്ടെത്താൻ വൈകി. അവസാനം മഹേഷ് രംഗന്നദാവരു എന്ന ആർക്കിടെക്ടിനെ കണ്ടെത്തി. മഹേഷിന്റെ ആശയമായിരുന്നു മാധവിയുടെ പ്രതിമ.

ബെംഗളൂരുവിലെ പ്രമുഖ കളിപ്പാട്ട നിർമാതാക്കളായ ഗോംബെ മെയ്നുമായി ബന്ധപ്പെടാൻ മഹേഷ് നിർദേശിച്ചു. തുടർന്ന് കൃഷ്ണമൂർത്തി അവരുമായി ബന്ധപ്പെട്ടു. ഒരു കൊല്ലം മുമ്പാണ് പ്രതിമ നിർമാണം ആരംഭിച്ചത്. ഇതിനായി മാധവിയുടെ വിവിധ ഫോട്ടോകൾ കൃഷ്ണമൂർത്തി കൈ മാറി.

ജൂലായിൽ വീടിന്റെ പണി പൂർത്തിയായി. ഭാര്യയുടെ ആഗ്രഹമായിരുന്നു ഈ വീടെന്നും ജീവിക്കാൻ അവളില്ലെങ്കിലും അവളുടെ പ്രതിമ എന്നും അവളുടെ സാന്നിധ്യം ഇവിടെ ഉറപ്പാക്കുമെന്നും കൃഷ്ണമൂർത്തി പറയുന്നു.


#Karnataka: Industrialist Shrinivas Gupta, celebrated house warming function of his new house in Koppal with his wife Madhavi's silicon wax statue, who died in a car accident in July 2017.

Statue was built inside Madhavis dream house with the help of architect Ranghannanavar pic.twitter.com/YYjwmmDUtc
— ANI (@ANI) August 11, 2020


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.