News

Get the latest news here

1420 പേര്‍ക്ക് കൂടി കോവിഡ്, 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 1715 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,420 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. 1,715 പേർ രോഗമുക്തി നേടി.

കോവിഡ് മൂലം നാലു മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂർ ചെല്ലപ്പൻ(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമൻ(84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

സമ്പർക്കത്തിലൂടെ 1,216 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 92 പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്തുനിന്ന് വന്ന 60 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്നു വന്ന 108 പേർക്കും 30 ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,714 സാമ്പിളുകൾ പരിശോധിച്ചു.

തിരുവനന്തപുരം ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 435 പേർക്കും സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. 33 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 777 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

മറ്റ് ജില്ലകളിൽ കോവിഡ് പോസിറ്റീവ് ആയവരുടെ കണക്ക്: കോഴിക്കോട്-173, ആലപ്പുഴ-169, മലപ്പുറം-114, എറണാകുളം-101,കാസർകോട്-73, തൃശ്ശൂർ-64 കണ്ണൂർ-57, കൊല്ലം-41, ഇടുക്കി-41, പാലക്കാട്-39, പത്തനംതിട്ട-38, കോട്ടയം-15 വയനാട്-10.









content highlights: kerala covid 19 cases update chief minister pinarayi vijayan press meet
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.