News

Get the latest news here

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ അഞ്ച് ലക്ഷം കടന്നു; തമിഴ്‌നാട്ടില്‍ മൂന്ന് ലക്ഷത്തിലേക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പുതിയതായി 5883 പേർക്ക് കൂടികോവിഡ് സ്ഥിരീകരിച്ചു. 118 പേരാണ് ശനിയാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത്.

ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ്ബാധിതരുടെ എണ്ണം 2,90,907 ആയി. 4808 പേരാണ് ഇതുവരെ മരണപ്പെട്ടത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 53,481.

ചെന്നൈയിൽ മാത്രം 108,124 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11,734 പേർ ചികിത്സയിൽ കഴിയുന്നതായി സംസ്ഥാന ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 12,822 പേർക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 503,084. ഇതിൽ 1,47,048 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്ന് രോഗം ബാധിച്ച് മരിച്ചത് 275 പേരാണ്.

ആന്ധ്രപ്രദേശിൽ 10,080 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,17,040 ആയി. 85486 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1939 പേർ ഇതുവരെ രോഗംബാധിച്ച് മരണപ്പെട്ടു.

Content Highlights:Tamilnadu Maharashtra Covid-19 Latest Updates
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.