News

Get the latest news here

ജലീലിന്റെ വസതിയിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെഔദ്യോഗിക വസതിയിലേക്ക്യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. വനിതാ പ്രവർത്തകരാണ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചത്. ഉച്ചക്ക് 1.35ഓടെയായിരുന്നു സംഭവം.

യൂത്ത് കോൺഗ്രസിന്റെ പത്തോളം പ്രവർത്തകരാണ് കെ.ടി ജലീലിന്റെ ഔദ്യോഗിക വസതിയിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. കന്റോൺമെന്റ് ഗേറ്റിന് മുൻവശത്ത് സംഘടിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു.

മുദ്രാവാക്യം വിളികളുമായെത്തിയ പ്രവർത്തകർഗേറ്റും മതിലും ചാടിക്കടക്കാൻ ശ്രമിച്ചു. പോലീസ് ഇടപെട്ട് ഇവരെ തടഞ്ഞു. ഈ സമയത്ത് ഇവിടെ വനിതാ പോലീസ് ഉണ്ടായിരുന്നില്ല. പിന്നീട് വനിതാ പോലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

Content Highlights:Youth Congress women activists arrested for trying to break into Jaleels residence
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.