News

Get the latest news here

യു.എ.ഇയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

ദുബായ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ കുട്ടികൾക്ക് യു.എ.ഇ സ്കോളർഷിപ്പ് നൽകുന്നു.

യു.എ.ഇയിൽ ഉടനീളമുള്ള പൊതുവിദ്യാലയങ്ങളിൽ മുഴുവൻ സ്കോളർഷിപ്പ് നൽകും. ആരോഗ്യപ്രവർത്തകരുടെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക, ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുക എന്നിവയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ മന്ത്രാലയവും ഫ്രണ്ട്ലൈൻ ഹീറോസ് ഓഫീസും ചേർന്നാണ് പുതിയ സംരംഭം. ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി ക്ലീനർമാർ ഉൾപ്പെടെ സ്വദേശികൾക്കും വിദേശിക്കൾക്കും സേവനം ലഭിക്കും. കോവിഡ് മുന്നണിപ്പോരാളികളുടെ 1850 കുട്ടികൾക്ക് പുതിയ അധ്യയനവർഷത്തിൽ സ്കോളർഷിപ്പ് ലഭിച്ചിരുന്നു. താൽപര്യമുള്ളവർ സെപ്റ്റംബർ 30 ന് മുൻപ് വിശദാംശങ്ങൾ സമർപ്പിക്കണം
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.