News

Get the latest news here

ന്യായീകരണ ക്യാപ്‌സ്യൂള്‍ തയ്യാറെന്ന് ജയശങ്കര്‍: 'എന്റെ വക 25' തോര്‍ത്തുമുണ്ട് ചലഞ്ചുമായി ബല്‍റാം

കോഴിക്കോട്: ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിനായി അതിരാവിലെ എൻ.ഐ.എ.ഓഫീസിൽ ഹാജരായ മന്ത്രി കെ.ടി.ജലീലിനെ പരിഹസിച്ച് വി.ടിബൽറാം എം.എൽ.എ.യും അഭിഭാഷകൻ എ.ജയശങ്കറും.

സ്ഥിരമായി വിശദീകരണം നൽകാനായി ഓരോ ഓഫീസുകളിൽ പോകേണ്ടി വരുന്ന മന്ത്രിക്ക് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ സഹായിച്ചാലോ എന്നാണ് ബൽറാം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നത്. എന്റെ വക 25 എന്നും ബൽറാം കുറിക്കുന്നു.

ബൽറാം എം.എൽ.എ.യുടെ ഫെയ്സ്ബുക്ക് കുറിപ്പ്

സ്ഥിരമായി ഓരോരോ ഓഫീസുകളിൽ കൊച്ചുവെളുപ്പാൻ കാലത്ത് വിശദീകരണം നൽകാൻ പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ?
#EnteVaka25



സ്ഥിരമായി ഓരോരോ ഓഫീസുകളിൽ കൊച്ചുവെളുപ്പാൻ കാലത്ത് "വിശദീകരണം നൽകാൻ" പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ? #EnteVaka25
Posted by VT Balram onWednesday, 16 September 2020


കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നതെന്ന് പറഞ്ഞ അഭിഭാഷകൻ എ.ജയശങ്കർ ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ലെന്നും ജയിലിലടച്ചാൽ അതും കേമത്തമായി കണക്കാക്കുകയേയുളളൂവെന്നും പരിഹസിച്ചു.

ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പുലരുവാൻ ഏഴര രാവുളളപ്പോൾ ഉന്നത വിദ്യാഭ്യാസ- മതഗ്രന്ഥ വിതരണ വകുപ്പു മന്ത്രി സഖാവ് കെ.ടി. ജലീൽ എറണാകുളത്ത് എൻ ഐ എ ഓഫീസിലെത്തി. ചോദ്യം ചെയ്യലിനു വിധേയനായി.
കേരള ചരിത്രത്തിൽ ആദ്യമായാണ് നാടു ഭരിക്കുന്ന ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും. ന്യായീകരണ ക്യാപ്സൂളുകൾ തയ്യാറാണ്.
നാറ്റമില്ലാത്തത് നാറ്റത്തിനു മാത്രം.



പുലരുവാൻ ഏഴര രാവുളളപ്പോൾ ഉന്നത വിദ്യാഭ്യാസ- മതഗ്രന്ഥ വിതരണ വകുപ്പു മന്ത്രി സഖാവ് കെ.ടി. ജലീൽ എറണാകുളത്ത് എൻ ഐ എ...
Posted by Advocate A Jayasankar onWednesday, 16 September 2020


Content Highlights:V.T.Balram MLA and Advo.A.Jayashankar mocked K.T.Jaleel who appeared before NIA for interrogation
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.