News

Get the latest news here

ഒരു സേവനവും ഉപയോഗിച്ചില്ലെങ്കില്‍ 'സ്പ്രിങ്ക്‌ളര്‍ ഉയിര്‍' വാദം എന്തിനായിരുന്നു: ശബരീനാഥന്‍

തിരുവനന്തപുരം: വിവാദ സ്പ്രിംങ്കളർ കരാറിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കരാറിനും സർക്കാരിനെതിരേ വിമർശനവുമായി കെ എസ് ശബരീനാഥൻ എം എൽ എ. പ്രതിദിനം 5000 രോഗികൾ കടക്കുമ്പോൾ സ്പ്രിങ്ക്ളർ സേവനങ്ങൾ അനിവാര്യമല്ലെയെന്നും മറിച്ച് ഈ കാലയളവിൽ അവരുടെ ഒരു സേവനവും ഉപയോഗിച്ചിട്ടില്ലെങ്കിൽ പിന്നെന്തിന് കോടതിയിൽ സ്പ്രിങ്ക്ളർ ഉയിർ എന്ന് സർക്കാർ വാദിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു.

സ്പ്രിങ്ക്ളർ ഇല്ലാതെ കേരളത്തിൽ കോവിഡ് പ്രതിരോധം നടത്താൻ കഴിയുകയില്ല എന്നാണ് സർക്കാർ കൊണ്ടുവന്ന വിദഗ്ധ അഭിഭാഷകൻ വാദിച്ചത്. പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നെങ്കിൽ ഡാറ്റാ കച്ചവടം നടക്കുമായിരുന്നു എന്നും സർക്കാർ യു ടേൺ അടിച്ചത് പ്രതിപക്ഷ ഇടപെടലുകൾ കൊണ്ട് മാത്രമാണ്. ഈ അവസരത്തിൽ സ്പ്രിങ്ക്ളർ സേവനങ്ങളെക്കുറിച്ച് ഒരു ധവളപത്രം ഇറക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് ശബരീനാഥൻ തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്പ്രിങ്ക്ളറും കോവിഡും പിന്നെ കേരളവും

കോവിഡ് കാലത്ത് കേരള സർക്കാർ ആരംഭിച്ച വിവാദ സ്പ്രിങ്ക്ളർ കരാറിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. കോവിഡിന്റെ മറവിൽ ഡാറ്റാ തട്ടിപ്പ് നടത്തുവാൻ വേണ്ടി ആരോഗ്യ വകുപ്പും നിയമവകുപ്പും ഒന്നും അറിയാതെ ഏകപക്ഷീയമായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ നേതൃത്വത്തിൽ കരാറൊപ്പിട്ടു. പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോൾ എല്ലാ മാധ്യമങ്ങളിലും, എന്തിന് സിപിഐ പാർട്ടി ആസ്ഥാനത്തുപോലും സർക്കാർ നിലപാട് വിശദീകരിച്ചത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറാണ്. പിന്നീട് ഇതേ വ്യക്തി സ്വർണക്കടത്ത് വിവാദത്തിൽ NIA അടക്കമുള്ള ഏജൻസികൾ ദിവസങ്ങൾ ചോദ്യം ചെയ്തു എന്നത് മറ്റൊരു കാര്യം.

കേരള ഹൈക്കോടതിയിൽ പ്രതിപക്ഷ നേതാവിന്റെ ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയിൻമേൽ കോടതി വാദം കേൾക്കുമ്പോൾ മുംബൈയിൽ നിന്ന് സർക്കാർ കൊണ്ടുവന്ന വിദഗ്ധ വക്കീൽ വാദിച്ചത് സ്പ്രിങ്ക്ളർ ഇല്ലാതെ കേരളത്തിൽ കോവിഡ് പ്രതിരോധം നടത്താൻ കഴിയുകയില്ല എന്നുള്ളതാണ്. കരാർ അവസാനിക്കുന്നു ഈ ദിവസത്തിൽ മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങളാണ് നമ്മൾ ഉന്നയിക്കുന്നത്.

1) ഹൈക്കോടതിയിൽ സർക്കാർ വാദിച്ചതുപോലെ സ്പ്രിങ്ക്ളർ ഇല്ലാതെ രോഗം നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ പ്രതിദിവസം 5000 രോഗികൾ കടക്കുമ്പോൾ സ്പ്രിങ്ക്ളർ സേവനങ്ങൾ അനിവാര്യമല്ലേ? മറിച്ച് ഈ കാലയളവിൽ അവരുടെ ഒരു സേവനവും ഉപയോഗിച്ചിട്ടില്ലെങ്കിൽ പിന്നെന്തിന് കോടതിയിൽ സ്പ്രിങ്ക്ളർ ഉയിർ എന്ന് സർക്കാർ വാദിച്ചു?

2) നാളിതുവരെ എന്തു വിദഗ്ധ സേവനമാണ് കേരളത്തിനുവേണ്ടി സ്പ്രിങ്ക്ളർ നടത്തിയിട്ടുള്ളത്? ആരോഗ്യവകുപ്പ് താഴെ തട്ടിൽ ശേഖരിക്കുന്ന ഡേറ്റ CDIT തനതായ വികസിപ്പിച്ച സംവിധാനത്തിലൂടെയല്ലേ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നത്?

3) ഈ കാലയളവിൽ എന്തെങ്കിലും തരത്തിലുള്ള ഒരു റിവ്യൂ മീറ്റിംഗ് ആരോഗ്യ വകുപ്പുമായിട്ടോ ത്രിതല പഞ്ചായത്ത് വകുപ്പായിട്ടോ സ്പ്രിങ്ക്ളർ നടത്തിയിട്ടുണ്ടോ? ഇല്ല എന്നുള്ളതാണ് എന്റെ അറിവ്. ആരോഗ്യ വകുപ്പ് അറിയാതെ എന്ത് കോവിഡ് പ്രതിരോധമാണ് ഇവർ നടത്തിയത്?
ചുരുക്കി പറഞ്ഞാൽ, പ്രതിപക്ഷം ശക്തമായ ഇടപെട്ടില്ലായിരുന്നെങ്കിൽ നമ്മളാരും അറിയാതെ ഈ ഡാറ്റാ കച്ചവടം നടക്കുമായിരുന്നു എന്നുള്ളത് സുവ്യക്തം. സർക്കാർ U Turn അടിച്ചത് പ്രതിപക്ഷ ഇടപെടലുകൾ കൊണ്ട് മാത്രം.
ഈ അവസരത്തിൽ സ്പ്രിങ്ക്ളർ സേവനങ്ങളെക്കുറിച്ച് ഒരു ധവളപത്രം ഇറക്കുവാൻ സർക്കാരയ്യാറാകണം.



സ്പ്രിങ്ക്ളറും കോവിഡും പിന്നെ കേരളവും ------- കോവിഡ് കാലത്ത് കേരള സർക്കാർ ആരംഭിച്ച വിവാദ സ്പ്രിങ്ക്ളർ കരാറിന്റെ...
Posted by Sabarinadhan K S onWednesday, 23 September 2020


Content Highlights:why government claim for sprinklr if no serviceused KS Sabrinathan
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.