By
Admin
/
Sep 24, 2020 //
Editor's Pick /
കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട മോഷ്ടാവിനെ പിടികൂടി
സുരേഷ്
കൊച്ചി: അങ്കമാലി കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്നും പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വടയമ്പാടി ചെമ്മല കോളനിയിൽ സുരേഷ് (30) നെ പോലീസ് പിടികൂടി.
നിരവധി മോഷണ കേസിൽ പ്രതിയായ ഇയാളെ ബുധനാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രി കോവിഡ് നിരീക്ഷണത്തിനായി കറുകുറ്റി കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇയാൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.
സുരേഷിനെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ മേപ്രത്ത് പടിയിലുള്ള ഒരു വീട്ടിൽ നിന്നും വ്യാഴാഴ്ച പുലർച്ചെ പിടികൂടുകയായിരുന്നു.
ഇരുപതോളം കേസുകളിൽ പ്രതിയായ ഇയാളെ പെരുമ്പാവൂരിലെ ഒരു കടയിൽ നിന്നും പണം മോഷ്ടിച്ച കേസിലാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. പെരുമ്പാവൂർ എസ്.എച്ച്.ഒ. സി.ജയകുമാർ, എസ്.ഐ. രാധാകൃഷ്ണൻ എ.എസ്.ഐമാരായ വിനോദ്, രാജേന്ദ്രൻ, സി.പി.ഒ മാരായ രൂപേഷ്, സിജോ പോൾ, സിയാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
content highlights: police caught thief escaped from covid care centre
Related News
Comments