News

Get the latest news here

കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും

ന്യൂഡൽഹി: കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ആശുപത്രി അധികൃതരെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പനി, ശ്വാസം എടുക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ എന്നിവയെ തുടർന്ന് ഇന്നലെയാണ് സിസോദിയയെ ലോക് നായക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവിൽ കുറവുളളതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബർ 14നാണ് സിസോദിയക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇതിനു പിന്നാലെ ഔദ്യോഗിക വസതിയിൽ അദ്ദേഹം സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗവിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

content highlights: covid postive manish sisodia also has dengue
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.