News

Get the latest news here

സേനയ്ക്ക് കരുത്ത് പകരാൻ 30 എംക്യു-ബി ഗാർഡിയൻ ഡ്രോണുകൾ വാങ്ങാൻ തയ്യാറായി ഇന്ത്യ

ഇന്ത്യൻ സൈന്യത്തിന്റെ കരുത്തുയർത്താനും അതിർത്തികൾ കാത്തുസൂക്ഷിക്കാനും അമേരിക്കയിൽ നിന്ന് ഗാർഡിയൻ ഡ്രോണുകൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ. ഏകദേശം 3 ബില്യൺ ഡോളർ (22,000 കോടി രൂപ) വരുന്ന കരാറിൽ 30 ജനറൽ ആറ്റോമിക്സ് എംക്യു -9 ബി ഗാർഡിയൻ ഡ്രോണുകൾ അമേരിക്കയിൽ നിന്ന് വാങ്ങാനാണ് പ്രതിരോധ മന്ത്രാലയം തയ്യാറാവുന്നത്..

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന പ്രതിരോധ ഏറ്റെടുക്കൽ കൗൺസിലിന്റെ (ഡിഎസി) യോഗത്തിന് മുൻപ് 30 ഡ്രോണുകളുടെ എഒഎൻ (' ആക്സെപ്റ്റൻസ് ഓഫ് നെസിസിറ്റി ) ലഭിക്കാനുള്ള പ്രക്രിയകൾ ആരംഭിക്കും എന്നാണ് പ്രതിരോധ വൃത്തങ്ങൾ അറിയിക്കുന്നത്.

കരാർ രണ്ട് ഭാഗങ്ങളായിട്ടാണ് തരംതിരിക്കുന്നത് - 4,400 കോടി രൂപ വിലമതിക്കുന്ന ആറ് എംക്യു-9ബി ഡ്രോണുകൾ നേരിട്ട് വാങ്ങും . ശേഷിക്കുന്ന 24 ഡ്രോണുകൾ കരാറിലെ ഒരു ' ഓപ്ഷൻ ക്ലോസ്' പ്രകാരം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കൈവശമാക്കാനാണ് തീരുമാനം.

നിരന്തരമായി ഒരു തടസവും സൃഷ്ടിക്കാതെ നിരീക്ഷിക്കാൻ ശേഷിയുള്ള ഈ ഡ്രോണിനെ ' ഗെയിം ചേഞ്ചർ' എന്നാണ് സൈനികർ വിശേഷിപ്പിക്കുന്നത്.

ഇലക്ട്രോ-ഒപ്റ്റിക്കൽ / ഇൻഫ്രാ-റെഡ് മൾട്ടി-മോഡ് റഡാർ, മൾട്ടി-മോഡ് മാരിടൈം നിരീക്ഷണ റഡാർ, ലേസർ ഡെസിഗ്നേറ്റർ, വിവിധ ആയുധ പാക്കേജുകൾ എന്നി അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഡ്രോണിൽഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇന്ത്യൻ മഹാ സമുദ്രത്തിലുള്ള ശത്രു സൈന്യത്തിന്റെ കപ്പലുകളയുംഅന്തർവാഹിനികളെയും മികച്ച് രീതിയിൽ ട്രാക്ക് ചെയ്യാനും കഴിയും.

ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ഇവ നിയന്ത്രിക്കുന്നത്. 45,000 അടി ഉയരത്തിൽ സഞ്ചരിക്കാനും 35 മണിക്കൂർ തുടർച്ചയായി പറക്കാനും കഴിയും എന്നാണ് മറ്റൊരു സവിശേഷത.

Content Highlights:Eye on China A $3 billion MQ-9B Guardian drones acquisition heads for MoD approval


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.