By
Admin
/
Sep 29, 2020 //
Editor's Pick /
വാര്ണര് പുറത്ത്; ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം | LIVE BLOG
അബുദാബി: ഐ.പി.എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം.
ക്യാപ്റ്റൻ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും ചേർന്ന ഓപ്പണിങ് സഖ്യം 9.3 ഓവറിൽ 77 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. 33 പന്തിൽ നിന്ന് രണ്ടു സിക്സും മൂന്നു ഫോറുമടക്കം 45 റൺസെടുത്ത വാർണറെ അമിത് മിശ്രയാണ് മടക്കിയത്.
മുൻ മത്സരങ്ങളിലെ പോലെ തന്നെ മികച്ച ബൗളിങ്ങാണ് ഡൽഹി കാഴ്ചവെയ്ക്കുന്നത്.
നേരത്തെ ടോസ് നേടിയ ഡൽഹി ക്യാപ്പിറ്റൽസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈദരാബാദ് ടീമിൽ കെയ്ൻ വില്യംസണെ ഉൾപ്പെടുത്തിയിട്ടുണ്ട്.
തുടർച്ചയായ രണ്ട് ജയങ്ങളോടെ പോയന്റ് പട്ടികയിൽ ഒന്നാമതുള്ള ഡൽഹി വിജയം തുടരാൻ കച്ചകെട്ടുമ്പോൾ മറുവശത്ത് കളിച്ച രണ്ട് മത്സരങ്ങളും തോറ്റാണ് ഹൈദരാബാദ് എത്തുന്നത്.
ബാറ്റിങ് നിര പരാജയപ്പെട്ടാലും അവസരത്തിനൊത്ത് ഉയരുന്ന ബൗളിങ് നിരയാണ് ഡൽഹിയുടെ കരുത്ത്. പഞ്ചാബിനെതിരായ ആദ്യ മത്സരത്തിലും ചെന്നൈക്കെതിരായ രണ്ടാം മത്സരത്തിലും ബൗളിങ് മികവിലാണ് ഡൽഹി വിജയം പിടിച്ചത്. ഓപ്പണറും യുവതാരവുമായ പൃഥ്വി ഷാ ഫോമിലേക്കെത്തിയത് ഡൽഹിക്ക് ആശ്വാസമാണ്. ഷായും ധവാനും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് രണ്ടാം മത്സരത്തിൽ ഫോമിലേക്കെത്തിയിരുന്നു. കഗിസോ റബാദയാണ് ഡൽഹിയുടെ സ്ട്രൈക്ക് ബൗളർ. അക്ഷർ പട്ടേൽ, ആൻ റിച്ച് നോർഹെ എന്നിവരും മികവ് കാണിക്കുന്നുണ്ട്.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: IPL 2020 Confident Delhi Capitals takes on Sunrisers Hyderabad
Related News
Comments