News

Get the latest news here

കുയിലിന്‍റെ പാട്ടുകേട്ട് ഉറക്കംപോയി, കലിമൂത്ത് വെടിവെച്ചുകൊന്നു; വനംവകുപ്പ് 5000 രൂപ പിഴയിട്ടു

മേട്ടുപ്പാളയം: കുയിലിന്റെ പാട്ട് കേൾക്കാൻ ഇഷ്ടമില്ലാത്തവർആരാണുള്ളത്. ശബ്ദമാധുരിയുടെ പര്യായമാണ് കുയിൽനാദം.കൂ കൂ എന്ററു കുയിൽ കൂവാതോ... എന്ന് എസ് പി ബാലസുബ്രഹ്മണ്യം പാടിയ ഹിറ്റ് ഗാനവുമുണ്ട്. എന്നാൽ കുയിലിന്റെ ശബ്ദം കേട്ട് കലിമൂത്ത് അതിനെ വെടിവെച്ചുകൊന്നതിന് ഒരാളെ വനംവകുപ്പ് പിടികൂടിയതാണ് കൗതുകകരമായ വാർത്ത.

കോയമ്പത്തൂർ വേലാണ്ടിപാളയം അംബേദ്കർ നഗർജോർജ് ജോസഫ് (50) ആണ് മേട്ടുപ്പാളയത്ത്അറസ്റ്റിലായത്. ഉറങ്ങാൻ സമ്മതിക്കാതെ കുയിൽ കൂകിയതാണ് അതിനെ വെടിവെച്ചുകൊല്ലാൻ കാരണമെന്ന് ഇയാൾ വനംവകുപ്പ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

മേട്ടുപ്പാളയം മാതയ്യൻ ലേ ഔട്ടിൽ താമസിക്കുന്നഅമ്മയെ കാണാനായി ജോർജ് ജോസഫ്വാരാന്ത്യങ്ങളിൽ സ്ഥിരമായി വരാറുണ്ട്. വീട്ടിൽഉറങ്ങുന്നതിനിടയിൽ വീടിനടുത്തുള്ള മരത്തിലിരുന്ന്കുയിൽ തുടർച്ചയായി കൂവിയതോടെ ജോർജ് ജോസഫിന്റെ ഉറക്കം പോയി. ദേഷ്യത്തിൽ വീട്ടിലിരുന്ന എയർ ഗൺ ഉപയോഗിച്ച് കുയിലിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

വെടി ശബ്ദവും തോക്കുമായുള്ളജോർജ് ജോസഫിന്റെ നിൽപ്പും കണ്ട അയൽവാസികളാണ് പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചത്. കുയിലിനെ വെടിവെച്ചു കൊന്നതായി ഇയാൾ സമ്മതിച്ചതിനെ തുടർന്ന് കോയമ്പത്തൂർ ഡി എഫ് ഓയുടെ നിർദ്ദേശപ്രകാരം ഇയാളുടെ തോക്ക് പിടിച്ചെടുക്കുകയും അയ്യായിരം രൂപ പിഴയീടാക്കുകയും ചെയ്തതായി മേട്ടുപ്പാളയം റേഞ്ചർ സെൽവരാജ് അറിയിച്ചു.

കുയിലിന്റെ പാട്ട് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ഒരാൾ കുയിലിനെ വെടിവെച്ച് കൊന്ന കേസ് തമിഴ്നാട് വനം വകുപ്പിൽ തന്നെ ആദ്യമായാണെന്ന് വനപാലകർ പറയുന്നു. തമിഴ്നാട് വനസംരക്ഷണ നിയമം 1972 പ്രകാരം ഷെഡ്യൂൾ നാലിൽ ആണ് കുയിൽ ഉള്ളത്.

Content Highlights:Penalty for the person who shot koel
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.