News

Get the latest news here

ഹത്രാസ് പീഡനം; കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണം: ബിജെപി എം.പി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ബലം പ്രയോഗിച്ച് സംസ്കരിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി എം.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചത് ഡൽഹിയിൽ നിന്നുള്ള ബിജെപി എംപിയായ ഹൻസ് രാജ് ഹൻസ് ആണ്.

പുലർച്ചെ രണ്ടുമണിയോടെ മാതാപിതാക്കളുടെ അനുമതി ഇല്ലാതെ യുവതിയുടെ മൃതദേഹം സംസ്കരിച്ച പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉറപ്പായും വിശദീകരണം തേടണം. ഏതെങ്കിലും ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹൻസ് രാജ് ഹൻസ് ട്വിറ്ററിൽ കൂടി ആവശ്യപ്പെട്ടു.

യുവതിയുടെ മരണം സംഭവിച്ച ദിവസം തന്നെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പോലീസ് നിർബന്ധിച്ചെന്നും ബുധനാഴ്ച പുലർച്ചെ ബന്ധുക്കളെ വീട്ടിൽ പൂട്ടിയിട്ട് മൃതദേഹം സംസ്കരിച്ചെന്നും കുടുംബം ആരോപിച്ചിരുന്നു. കേസിൽ പ്രതികൾക്ക് അനുകൂലമായാണ് പോലീസ് പ്രവർത്തിക്കുന്നതെന്നും തെളിവ് നശിപ്പിക്കുന്നതിനായാണ് മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിച്ചതെന്നുമാണ് കുടുംബത്തിന്റെ പരാതി.

ഇത് ദേശീയ തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് ഹൻസ് രാജ് ഹൻസ് കത്തയച്ചത്.

സെപ്തംബർ 14നാണ് ഹത്രാസിൽ നിന്നുള്ള ഇരുപതുവയസ്സുള്ള ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ക്രൂരമായ പീഡനത്തിന് ഇരയായ പെൺകുട്ടി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ ഗ്രാമത്തിലെ നാല് യുവാക്കളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


आदरणीय @myogiadityanath जी से पत्र के माध्यम से आग्रह किया है कि हाथरस घटना में कोई कोताही न बरती जाए और जब तक दोषियों को कड़ी से कड़ी सजा नही दी जाती है इस मामले को मुख्यमंत्री जी व्यक्तिगत तौर पर संज्ञान में लें, मुझे पूरा विश्वास है हाथरस की बेटी को पूर्ण न्याय मिलेगा । pic.twitter.com/4fQb0JO84J
— Hans Raj Hans (@hansrajhansHRH) September 30, 2020



Content Highlights:BJP MP Asks Yogi Adityanath To Catch "Guilty" Cops In Hathras Cremation
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.