News

Get the latest news here

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 37,280 രൂപയായി

മൂന്നുദിവസത്തെ തുടർച്ചയായ വർധനവിനുശേഷം സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ വ്യാഴാഴ്ചയിലെ വില 37,280 രൂപയായി. 4660 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,884.67 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

ദേശീയ വിപണിയിലും വിലകുറഞ്ഞു. എംസിഎക്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,305 രൂപ നിലവാരത്തിലാണ്.
Related News
Comments
© 2016 - 2020 Clubfm.ae