News

Get the latest news here

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും വായ്പാ തട്ടിപ്പ്; ഇത്തവണ 1,203 കോടി

ന്യൂഡൽഹി: പൊതുമേഖലബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്. സിന്റക്സ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകിയ 1,203.26 കോടി വായ്പ നിഷ്ക്രിയ ആസ്തിയാക്കി മാറ്റിയിരിക്കുകയാണ് പഞ്ചാബ് നാഷണൽ ബാങ്ക്.

റിസർവ് ബാങ്ക് മാനദണ്ഡമനുസരിച്ച് ഒരു വായ്പാ അക്കൗണ്ട് തിരിച്ചടവില്ലാതെ മുടങ്ങിയാൽ സാധ്യതയുള്ള നഷ്ടമനുസരിച്ച് ഒരു തുക അതാത് ബാങ്കുകൾ നീക്കിവെക്കണം. ഇതനുസരിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് 215.21 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

ഇവർ വായ്പാ തട്ടിപ്പ് നടത്തിയെന്ന് കാട്ടി ബാങ്ക് ആർ.ബി.ഐയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. അഹമ്മദാബാദിലെ ബാങ്കിന്റെ സോണൽ ഓഫീസിൽ നിന്നാണ് ഇത്രയും വലിയ തുക വായ്പയായി നൽകിയിട്ടുള്ളത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഓഹരി മൂല്യം ഇടിഞ്ഞു.

Content Highlights:Punjab National Bank Reports Rs 1,203 Crore Fraud by Sintex Industries
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.