News

Get the latest news here

മെഡിക്കല്‍ സീറ്റിന്‌ കോഴ: ആര്യാടന്‍ ഷൗക്കത്തിന് പിന്നാലെ സിപിഎം നേതാവിനെ ചോദ്യം ചെയ്യും

കോഴിക്കോട്: മെഡിക്കൽ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് സംബന്ധിച്ച് സി.പി.എം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷനെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. കോഴിക്കോട് ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുക.

മേരി മാതാ എഡ്യൂക്കേഷണൽ ട്രസ്റ്റിലെ മെഡിക്കൽ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് പത്മാക്ഷനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. കേസിൽ പ്രതിയായ ട്രസ്റ്റ് ചെയർമാൻ സിബി വയലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്മാക്ഷനെ ഇ.ഡി വിളിപ്പിച്ചതെന്നാണ് സൂചന.

തട്ടിപ്പ് നടത്തിയ ട്രസ്റ്റുമായുള്ള ബന്ധമാണ് എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്. സിബിയുടെ മൊഴി പ്രകാരം ആര്യാടൻ ഷൗക്കത്തിനെയും കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആര്യാടൻ ഷൗക്കത്തിനെ ഇ.ഡി വിട്ടയച്ചത്.

മെഡിക്കൽ എൻജിനീയറിങ് സീറ്റുകൾ വാഗ്ദാനംചെയ്ത് ഒടുവിൽ പണവും സീറ്റും നൽകാതിരുന്നതിനാൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലായിരുന്നു സിബി വയലിൽ. കഴിഞ്ഞദിവസമാണ് ഇദ്ദേഹം ജാമ്യത്തിലിറങ്ങിയത്. സിബി പല ആളുകളിൽനിന്നായി വാങ്ങിയ പണം എന്തുചെയ്തു എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മറ്റുള്ളവരിലേക്കും ചോദ്യംചെയ്യൽ നീണ്ടതെന്നാണ് സൂചന.

content highlights: medical seat fraud, enforcement questioning CPM nilambur area secretary
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.