By
Admin
/
Oct 01, 2020 //
Editor's Pick /
രാജ്യത്ത് കോവിഡ് രൂക്ഷമാവാന്‍ കാരണം ആ 8% പേരുടെ ഗ്രൂപ്പ്
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് 19-ന്റെ രൂക്ഷവ്യാപനത്തിന് കാരണം സൂപ്പർ സ്പ്രെഡ് വിഭാഗത്തിൽപട്ടവർ ആണെന്ന്(Corona Virus Super Spreaders) ആണെന്ന് ഗവേഷകർ.ഇന്ത്യയിൽ നേരത്തേ കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട എട്ട് ശതമാനം രോഗികളുടെ ഒരു ഗ്രൂപ്പിൽനിന്നാണ് പിന്നീട് രാജ്യത്തുണ്ടായ വൈറസ് ബാധയുടെ മൂന്നിൽ രണ്ടിന്റെയും ഉത്ഭവമെന്ന് ശാസ്ത്രപ്രസിദ്ധീകരണമായ സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ആന്ധ്രപ്രദേശിലെയും തമിഴ്നാട്ടിലെയും ഏകദേശം 30 ലക്ഷം രോഗബാധിതരുടെ സമ്പർക്കചരിത്രം അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. ഒരു വികസ്വര രാജ്യത്ത്, കോവിഡ് വ്യാപനത്തെ കുറിച്ച്ഇത്തരത്തിൽ വിശാലമായ പഠനം നടക്കുന്നത് ആദ്യമായാണ്.
ചൈന, യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയിടങ്ങളിൽനിന്നാണ് കോവിഡിനെ കുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾ വന്നിട്ടുള്ളതെങ്കിലും കേസുകൾ കൂടി വരുന്നത് ഇന്ത്യയിലും മറ്റ് വികസ്വര രാജ്യങ്ങളിലുമാണെന്ന് ഗവേഷകസംഘത്തിന് നേതൃത്വം നൽകിയ രമണൻ ലക്ഷ്മിനാരായൺ(ഡയറക്ടർ- സെന്റർ ഫോർ ഡിസീസ് ഡൈനാമിക്സ്, എക്കണോമിക്സ് ആൻഡ് പോളിസി) പറഞ്ഞു.
ഈ രാജ്യങ്ങളിൽ ആരോഗ്യസംരക്ഷണത്തിന് തടസ്സങ്ങൾ കൂടുതലാണ്. കൂടാതെ ഗുരുതരമായി രോഗബാധിതരാകാനും കോവിഡ് ബാധയെ തുടർന്ന് മരിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചില രോഗികൾ ഒരുപാട് പേരിലേക്ക് വൈറസ് പകർത്തുന്നു എന്ന് പറയാനുള്ള വിവരം നമ്മുടെ കൈവശം ഇല്ല. സൂപ്പർ സ്പ്രെഡർമാരായ ന്യൂനപക്ഷത്തെ വെച്ചു നോക്കുമ്പോൾ, രോഗം സ്ഥിരീകരിച്ച 71% പേരും ആരിലേക്കും രോഗം പടർത്തിയിട്ടില്ലെന്ന് കാണാനാകുമെന്നും ലക്ഷ്മിനാരായൺ പറഞ്ഞു.
content highlights:Coronavirus super-spreaders were behind the explosion of Covid-19 in India
Related News
Comments