News

Get the latest news here

സി.ബി.ഐ. അന്വേഷണം സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍- ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ തകർക്കാനുളള ശ്രമമാണ് സി.ബി.ഐ. അന്വേഷണമെന്ന് സി.പി.എം. നേതാവ് ആനത്തലവട്ടം ആനന്ദൻ. ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ സി.ബി.ഐ. അന്വേഷണം തടയില്ലെന്ന ഹൈക്കോടതി നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട കേസുകൾ ഉദാഹരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

വിജിലൻസ് സംസ്ഥാന സർക്കാരിന് കീഴിലാണെങ്കിൽ സംസ്ഥാന സർക്കാരിനെതിരായ അന്വേഷണം എങ്ങനെയിരിക്കും അതുപോലെ സി.ബി.ഐ. പ്രധാനമന്ത്രിയുടെ കീഴിലുളള ഏജൻസിയാണ്. അതിന്റെ അന്വേഷണം എങ്ങനെ ഇരിക്കും എന്നുളളതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം ബാബറി മസ്ജിദ് തകർത്ത കേസിൽ ലഖ്നൗ സി.ബി.ഐ. പ്രത്യേകകോടതിയുടെ വിധി.

ബാബറി മസ്ജിദ് പൊളിച്ചത് തെറ്റ്, വിഗ്രഹം കൊണ്ടുവെച്ചത് തെറ്റ് എന്നുപറഞ്ഞിട്ട് പൊളിച്ചവർക്ക് തന്നെ സുപ്രീംകോടതി സ്ഥലം നൽകി. പാർലമെന്ററി വ്യവസ്ഥയേയും നീതിന്യായ വ്യവസ്ഥയേയും മതേതര സംവിധാനത്തേയും സകലതിനേയും തകർക്കുന്ന ഒരു സാഹചര്യമാണ് നിലവിൽ രാജ്യത്ത് വളർന്നുവന്നുകൊണ്ടിരിക്കുന്നതെന്നും ആനത്തലവട്ടം പറഞ്ഞു.അതുകൊണ്ട് അതുമായി ബന്ധപ്പെടുത്തി വേണം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നോട്ടുപോകേണ്ടത്.

സി.ബി.ഐ.യെ ഉപയോഗിച്ച് ഓരോ സർക്കാരിനേയും തകർക്കുന്ന പരമ്പര കേന്ദ്രം തുടർന്നുവരുന്നുണ്ട്. ഇപ്പോൾ വരുന്ന പരമോന്നത നീതിപീഠത്തിന്റേതുൾപ്പടെയുളള കോടതി വിധികളെല്ലാം തന്നെ കോടതിയെ ഉപകരണമാക്കി മാറ്റുന്നു എന്നതാണ് കാണിക്കുന്നത്.

Content Highlights:CBIprobe over life mission project scam: Anathalavattom Anandan reacts
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.