News

Get the latest news here

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി;മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ കേസ്

മുംബൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മിഥുൻ ചക്രവർത്തിയുടെ മകൻ മഹാക്ഷയ്ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. 2015 മുതൽ 2018 വരെ മഹാക്ഷയ് ചക്രവർത്തിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ആ കാലയളവിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും യുവതി പരാതിപ്പെട്ടതായി പൊലീസ് അറിയിച്ചു.

2015ൽ അന്ധേരി വെസ്റ്റിലെ ആദർശ് നഗറിൽ മഹാക്ഷയ് വാങ്ങിയ ഫ്ളാറ്റിൽ പോയിരുന്നുവെന്നാണ് യുവതി പറയുന്നത്. അവിടെ ചെന്നപ്പോൾ മഹാക്ഷയ് മരുന്നു കലർത്തിയ ശീതളപാനീയം നൽകുകയും ശാരീരിക ബന്ധത്തിനു നിർബന്ധിക്കുകയും ചെയ്തു. ഗർഭിണിയായതോടെ ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെടുകയും അതിന് ശ്രമിച്ചതായും യുവതി പരാതിയിൽ പറയുന്നു.

വിവാഹത്തെക്കുറിച്ച് മഹാക്ഷയ്യോടു ചോദിക്കാറുണ്ടായിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് 2018 ജനുവരിയിൽ പ്രതി പറഞ്ഞു. ഇതേച്ചൊല്ലി രണ്ടുപേരും വാക്കേറ്റമുണ്ടാവുകയും ചെയ്തു. മഹാക്ഷയ്യെ വിളിച്ചപ്പോൾ അമ്മ യോഗിത ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ആരോപിച്ചു. ഇതേത്തുടർന്ന് യോഗിതയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഐപിസി 376, 376 (2), 328, 417, 506, 34 വകുപ്പുകൾ പ്രകാരമാണു പ്രതികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതെന്നു പൊലീസ് വ്യക്തമാക്കി.

Content Highlights: Mithun Chakrabortys Son Mahaakshay Accused of Rape, Case Registered in Mumbai
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.