News

Get the latest news here

ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത കാലം ചെയ്തു

പത്തനംതിട്ട: മാർത്തോമ സഭാതലവൻ ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത (90) കാലം ചെയ്തു. വാർധക്യ സഹജമായ അസുഖത്തെ തുർന്നായിരുന്നു അന്ത്യം. ഞായറാഴ്ച പുലർച്ചെ 2.30 ഓടെ തിരുല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

1999-ൽ സഫ്രഗൻ മെത്രാപ്പൊലീത്തയായി. 2007 മുതൽ പതിമൂന്ന് വർഷം മാർത്തോമ സഭയെ നയിച്ചു. മാരമൺ കൺവെൻഷന്റെ മുഖ്യ സംഘാടകനായിരുന്നു. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ പിൻഗാമിയായിരുന്നു.

1931 ജൂൺ 27-നാണ് ജനനം. പി.ടി.ജോസഫെന്നായിരുന്നു ആദ്യ കാല പേര്. 1957-ലാണ് വൈദികനായി സഭാ ശുശ്രൂഷയിൽ പ്രവേശിച്ചത്. 1975 ഫെബ്രുവരിയിൽ ജോസഫ് മാർ ഐറേനിയോസ് എന്ന പേരിൽ മെത്രാപ്പൊലീത്തയായി.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.