News

Get the latest news here

തകര്‍ത്തടിച്ച് രാഹുല്‍; പഞ്ചാബിന് മികച്ച തുടക്കം | LIVE BLOG

ദുബായ്: ഐ.പി.എല്ലിൽ ഞായറാഴ്ച നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കിങ്സ് ഇലവൻ പഞ്ചാബിന് മികച്ച തുടക്കം.

തകർത്തടിച്ച ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെ മികവിൽ പവർപ്ലേ ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 51 റൺസ് അടിച്ചുകൂട്ടി. 11 റൺസെടുത്ത മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ ഓപ്പണർ ക്വിന്റൺ ഡിക്കോക്കാണ് മുംബൈ നിരയിലെ ടോപ് സ്കോറർ. 43 പന്തുകൾ നേരിട്ട ഡിക്കോക്ക് മൂന്ന് വീതം സിക്സും ഫോറുമടക്കം 53 റൺസെടുത്തു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. പവർപ്ലേ ഓവറുകൾക്കുള്ളിൽ രോഹിത് ശർമ (9), സൂര്യകുമാർ യാദവ് (0), ഇഷാൻ കിഷൻ (7) എന്നിവരുടെ വിക്കറ്റുകൾ മുംബൈക്ക് നഷ്ടമായി.

തുടർന്ന് ക്രീസിൽ ഒന്നിച്ച ക്വിന്റൺ ഡിക്കോക്ക് - ക്രുണാൽ പാണ്ഡ്യ സഖ്യമാണ് മുംബൈ ഇന്നിങ്സിനെ താങ്ങിനിർത്തിയത്. നാലാം വിക്കറ്റിൽ ഇരുവരും 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

30 പന്തിൽ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 34 റൺസെടുത്ത ക്രുണാലിനെ പുറത്താക്കി രവി ബിഷ്ണോയിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ ഹാർദി പാണ്ഡ്യയും (8) മടങ്ങി.

തുടർന്ന് അവസാന ഓവറുകളിൽ തകർത്തടിച്ച കിറോൺ പൊളളാർഡും നഥാൻ കോൾട്ടർ-നെയ്ലും ചേർന്നാണ് മുംബൈയെ 176-ൽ എത്തിച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് വെറും 21 പന്തിൽ നിന്ന് 57 റൺസാണ് അടിച്ചെടുത്തത്.

പൊള്ളാർഡ് 12 പന്തിൽ നിന്ന് നാലു സിക്സറുകളടക്കം 34 റൺസെടുത്തു. കോൾട്ടർ-നെയ്ൽ 12 പന്തിൽ നിന്ന് നാലു ഫോറടക്കം 24 റൺസുമെടുത്തു. പഞ്ചാബിനായി അർഷ്ദീപ്, മുഹമ്മദ് ഷമി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളൊന്നുമില്ലാതെയാണ് കളത്തിലിറങ്ങിയിരിക്കുന്നത്.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...



Content Highlights: IPL 2020 Mumbai Indians takes on Kings XI Punjab
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.