News

Get the latest news here

സ്വര്‍ണക്കടത്ത് കേസ്: മൂന്ന് പ്രതികളെ എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മൂന്ന് പ്രതികളെ എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു. സരിത്ത്, കെ.ടി. റമീസ്, എ.എം. ജലാൽ എന്നിവരെയാണ് കൊച്ചിയിലെ എൻ.ഐ.എ. കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. അതിനിടെ, സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴികളും പുറത്തുവന്നു. നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്താമെന്ന തന്ത്രം മുന്നോട്ടുവെച്ചത് സ്വപ്നയാണെന്നും ഇതിനായി ഒരു കിലോയ്ക്ക് ആയിരം ഡോളറാണ് സ്വപ്ന ആവശ്യപ്പെട്ട കമ്മീഷനെന്നും സന്ദീപ് നായരുടെ മൊഴിയിൽ പറയുന്നു. സരിത്ത് വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടത്. നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തുന്നത് സുരക്ഷിതമാണെന്ന് പറഞ്ഞത് സ്വപ്നയാണെന്നും സന്ദീപ് നായരുടെ മൊഴിയിലുണ്ട്. Content Highlights:gold smuggling case nia court has sent three accused in nia custody
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.