News

Get the latest news here

പാകിസ്താനില്‍ 'ആഭ്യന്തര യുദ്ധ' അഭ്യൂഹം; കറാച്ചിയില്‍ സ്‌ഫോടനത്തില്‍ മൂന്ന് മരണം

കറാച്ചി: പാകിസ്താനിൽ ആഭ്യന്തര യുദ്ധമെന്ന അഭ്യൂഹം നിലനിൽക്കെ രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചിയിൽ തുടർച്ചയായ രണ്ടാം ദിവസവും സ്ഫോടനം. കറാച്ചിയിലെ ഗുൽഷന് ഇ ഇക്ബാൽ പ്രദേശത്തെ ബഹുനില കെട്ടിടത്തിൽ ഇന്നുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 15 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നു.

സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. ചൊവ്വാഴ്ച കറാച്ചിയിലെ ഒരു ബസ് സ്റ്റോപ്പിൽ സ്ഫോടനമുണ്ടായിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ സംബന്ധിച്ചും വിവരം ലഭിച്ചിട്ടില്ല.

രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ആയിരങ്ങൾ തെരുവിലിറങ്ങി റാലി നടത്തുന്നതിനിടെയാണ് സ്ഫോടനങ്ങൾ എന്നതും ശ്രദ്ധേയമാണ്.

സിന്ധ് പോലീസ് മേധാവിയെ പാക് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ആരോപണം അന്വേഷിക്കാൻ പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ്വ ഉത്തരവിട്ടിരുന്നു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാൻ കറാച്ചി പോലീസിൽ സമ്മർദ്ദം ചെലുത്തുന്നതിന് വേണ്ടിയാണ് സിന്ധ് പ്രവിശ്യാ പോലീസ് മേധാവിയെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ.

സിന്ധ് പോലീസും പാക് സൈന്യവും തമ്മിലുണ്ടായ വെടിയ്പ്പിൽ പത്തോളം പോലീസുകാർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. പാകിസ്താനിൽ ആഭ്യന്തര യുദ്ധം ആരംഭിച്ചുവെന്ന് ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlights:At Least 3 Dead, 15 Injured in an Explosion in Pakistan's Biggest City Karachi
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.