News

Get the latest news here

ബി.ജെ.പി നേതാവ് എക്‌നാഥ് ഖഡ്‌സെ പാര്‍ട്ടിവിട്ടു, എന്‍.സി.പിയില്‍ ചേരുമെന്ന് ജയന്ത് പാട്ടീല്‍ 

മുംബൈ: ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായഎക്നാഥ് ഖഡ്സെ ബി.ജെ.പിയിൽനിന്ന് രാജിവെച്ചുവെന്നും അദ്ദേഹംഎൻ.സി.പിയിൽ ചേരുമെന്നും മഹാരാഷ്ട്ര മന്ത്രി ജയന്ത് പാട്ടിൽ. ഖഡ്സെ പാർട്ടിവിടുമെന്നത് സംബന്ധിച്ച അഭ്യൂഹം മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തള്ളിയതിന് പിന്നാലെയാണ് അദ്ദേഹം എൻ.സി.പിയിൽ ചേരുമെന്ന് ജയന്ത് പാട്ടീൽ വ്യക്തമാക്കിയത്.

ബി.ജെ.പി വിട്ട ഖഡ്സെ വെള്ളിയാഴ്ച എൻ.സി.പിയിൽ ചേരും. 2016ൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഫഡ്നാവിസ് മന്ത്രിസഭയിൽനിന്ന് രാജിവെച്ചത് മുതൽ ബി.ജെ.പിയിൽ തുടരുന്നതിൽ ഖഡ്സെ അതൃപ്തനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

എക്നാഥ് ഖഡ്സെ ബി.ജെ.പിയിൽനിന്ന് രാജിവെച്ചതായി ഞാൻ അറിയിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അദ്ദേഹം എൻ.സി.പിയിൽ ചേരും. ഞങ്ങൾ അദ്ദേഹത്തെ പാർട്ടിലേക്ക് സ്വാഗതം ചെയ്യുന്നു ജയന്ത് പാട്ടിൽ പറഞ്ഞു.

മഹാരാഷ്ട്രയിലെ പ്രബല സമുദായമായ ലേവാ പാട്ടീൽ സമുദായത്തിന്റെ നേതാവു കൂടിയാണ് ഖഡ്സെ. മഹാരാഷ്ട്രയിൽ ബി.ജെ.പി.യുടെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. ദേവേന്ദ്ര ഫഡ്നവിസ് മന്ത്രിസഭയിൽ രണ്ടാമനായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കും അദ്ദേഹത്തിന്റെ പേര് ഉയർന്നിരുന്നു.

content highlights:Eknath Khadse has quit BJP, will join NCP: Jayant Patil
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.