News

Get the latest news here

അരുണാചലില്‍ അസം റൈഫിള്‍സ് സംഘത്തിന് നേരെ ഒളിയാക്രമണം; ഒരു ജവാന് വീരമൃത്യു

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ അസം റൈഫിൾസ് പട്രോൾ സംഘത്തിന് നേരെ തീവ്രവാദികളുടെ ഒളിയാക്രമണം. അരുണാചലിലെ തിറാപ് ജില്ലയിലാണ് സംഭവം. ആക്രമണത്തിൽ ഒരു ജവാൻവീരമൃത്യു വരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്.

മ്യാൻമർ അതിർത്തിക്കടുത്തുള്ള തിറാപിലെ ഖോൻസ ലാസു റോഡിലെ സാൻലിയം ജങ്ഷനിലാണ് സംഘത്തിന് നേരെ പതിയിരുന്നുള്ള ആക്രമണമുണ്ടായത്.പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു.

മരിച്ച ജവാൻ ആന്ധ്രപ്രദേശ് സ്വദേശിയാണെന്ന് റിപ്പോർട്ട്. നാഗ തീവ്രവാദ സംഘടനകളിൽ ഉൾപ്പെട്ട എൻ.എസ്.സി.എൻ-ഐ.എം എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

ഈ വർഷം ജൂണിൽ എൻ.എസ്.സി.എൻ-ഐ.എം എന്ന സംഘടനയിലെ ആറ് തീവ്രവാദികളെ അസം റൈഫിൾസ് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഇന്ന് രാവിലെ നടന്ന ആക്രമണമെന്നും പറയപ്പെടുന്നു.

Content Highlights:Assam Rifles Team Ambushed In Arunachal; Jawan Killed
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.