News

Get the latest news here

ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ്. പ്രവേശനം: എതിര്‍ക്കേണ്ടെന്ന് സി.പി.ഐ.

തിരുവനന്തപുരം: ജോസ് കെ. മാണിയുടെ എൽ.ഡി.എഫ്. പ്രവേശനം എതിർക്കേണ്ടെന്ന് സി.പി.ഐ. എക്സിക്യൂട്ടീവ്. യു.ഡി.എഫിനെ തള്ളിപ്പറഞ്ഞ് എം.പി. സ്ഥാനം രാജിവെച്ച ജോസ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എൽ.ഡി.എഫിന്റെ പൊതുവായ തീരുമാനത്തിന് ഒപ്പം നിൽക്കാനും സി.പി.ഐ. എക്സിക്യൂട്ടീവ് തീരുമാനിച്ചു.

ജോസ് കെ. മാണിയുമായി ബന്ധപ്പെട്ട് പഴയതു പോലെ സി.പി.ഐ. എതിർപ്പ് പ്രകടിപ്പിക്കുന്നതിൽ കാര്യമില്ല. കാരണം ജോസ് കെ. മാണി യു.ഡി.എഫിനെ തള്ളിപ്പറയുകയും അവിടെ നിന്ന് ലഭിച്ച എം.പി. സ്ഥാനം രാജിവെക്കുകയും ചെയ്തിട്ടുണ്ട്. എൽ.ഡി.എഫിനോട് ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമാണെന്ന് ജോസ് കെ. മാണിയും പാർട്ടിയും അറിയിച്ചിട്ടുണ്ട്. ഈ സ്ഥിതിക്ക് അവരെ എതിർക്കേണ്ടതില്ലെന്ന നിലപാടാണ് സി.പി.ഐ. സ്വീകരിച്ചിരിക്കുന്നത്.

22ന് ചേരുന്ന എൽ.ഡി.എഫ്. യോഗത്തിൽ, ഭൂരിപക്ഷം കക്ഷികൾ എടുക്കുന്ന തീരുമാനത്തിന് അനുസൃതമായ നിലപാട് തന്നെ സി.പി.ഐയും എടുക്കും. ജോസ് കെ. മാണി പക്ഷത്തെ എൽ.ഡി.എഫിലേക്ക് എടുക്കാനാണ് സി.പി.എമ്മും മറ്റു കക്ഷികളും തീരുമാനിക്കുന്നതെങ്കിൽ സി.പി.ഐ. അതിനോട് യോജിക്കും. ഇനി ജോസ് കെ. മാണി പക്ഷവുമായി ധാരണയിൽ പോകാനാണ് എൽ.ഡി.എഫ്യോഗത്തിൽ തീരുമാനിക്കുന്നതെങ്കിൽ അതിനെയും സി.പി.ഐ. അനുകൂലിക്കും. ജോസ് കെ. മാണി എൽ.ഡി.എഫിലേക്ക് വരുന്നത് ഗുണം ചെയ്യുമെന്ന് നേരത്തെ കാനം രാജേന്ദ്രൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

content highlights: cpi on inclusion of kerala congress jose k mani faction to ldf
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.