News

Get the latest news here

കോവിഡ് പരിശോധന നിരക്കുകള്‍ കുറച്ചു; ആര്‍ടി-പിസിആര്‍ 2100 രൂപ, ട്രൂനാറ്റിന് 2200രൂപ

തിരുവനന്തപുരം: കോാവിഡ് പരിശോധനാ നിരക്കുകൾ പുതുക്കി നിശ്ചയിച്ചുകൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കി. നിലവിൽ2750 രൂപയുള്ള ആർടി-പിസിആർ നിരക്ക് 2100 രൂപയാക്കി കുറച്ചു. രണ്ടു ഘട്ടമായി നടത്തുന്ന ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപ വീതം 3000 രൂപയായിരുന്നു ഈടാക്കിയിരുന്നത്. അതിപ്പോൾ 2200 രൂപയാക്കി കുറച്ചു. ജീൻ എക്സ്പർട്ട് പരിശോധനയ്ക്ക് 2500 രൂപയാണ് നിരക്ക്.ആന്റിജൻ പരിശോധനാ നിരക്കിൽ മാറ്റമില്ല. 625 രൂപ നിരക്ക് തുടരും

നിലവിൽ ഐസിഎംആർ അംഗീകാരമുള്ള ആശുപത്രികൾക്കും ലബോറട്ടറികൾക്കും പുറത്ത് കോവിഡ് പരിശോധനയ്ക്കുള്ള കിയോസ്കുകൾ തുടങ്ങാൻ അനുമതി നൽകാനും സർക്കാർ ഈ ഉത്തരവിലൂടെ തീരുമാനം എടുത്തു. നേരത്തെ പരിശോധനാ സാമഗ്രികളുടെ ലഭ്യതക്കുറവിന്റെ പശ്ചാത്തലത്തിലായിരുന്നു നേരത്തെയുണ്ടായിരുന്ന നിരക്ക്. ഇപ്പോൾ ആവശ്യത്തിന് വസ്തുക്കൾ ലഭിക്കുന്ന സാഹചര്യത്തിലാണ് നിരക്ക് കുറച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ContentHighlight: COVID test rate reduced in kerala


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.