News

Get the latest news here

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ മകന് എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സ്

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മകൻ റനീന്ദർ സിങ്ങിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ സമൻസ്. ഇ.ഡിയുടെ ജലന്ദർ ഓഫീസിൽ ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

വിദേശനാണ്യ വിനിമയ ചട്ടലംഘനം, നികുതിയടയ്ക്കാത്ത വിദേശ ആസ്തി എന്നിവയുടെ പേരിലാണ് റനീന്ദറിന് ഇ.ഡി സമൻസ് അയച്ചിട്ടുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. സ്വിറ്റ്സർലൻഡ്, ബ്രിട്ടീഷ് വെർജിൻ ഐലൻഡ് എന്നിവിടങ്ങളിൽ നിക്ഷേപമുണ്ടെന്ന ആരോപണത്തെപ്പറ്റി വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ മറികടക്കാൻ ലക്ഷ്യമിടുന്ന ബില്ലുകൾ പഞ്ചാബിലെ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഈയാഴ്ച പാസാക്കിയിരുന്നു. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന പഞ്ചാബിലെ കർഷകരെ അനുനയിപ്പിക്കാൻ ആയിരുന്നു ഇത്. തൊട്ടുപിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയെ ചോദ്യംചെയ്യാനുള്ള ഇ.ഡിയുടെ നീക്കം രാഷ്ട്രീയ വിവാദത്തിന് ഇടയാക്കാൻ സാധ്യതയുണ്ടെന്ന് ഐഎഎൻഎസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

Content Highlights:ED summons Punjab CMs son in forex case
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.