News

Get the latest news here

ഇന്ത്യയുടെ കൊവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം 26000 ആളുകളില്‍

ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്. രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26000 ആളുകളാണ് മൂന്നാം ഘട്ട പരീക്ഷണത്തിൽ പങ്കെടുക്കുക.

മൂന്നാം ഘട്ട പരീക്ഷണത്തിന് ഭാരത് ബയോടക്കിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡി.ജി.സി.ഐ.) അനുമതി നൽകിയിട്ടുണ്ട്.

ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ കമ്പനി സമർപ്പിച്ചിട്ടുണ്ട്. ഇവയ്ക്കൊപ്പം രണ്ടിനം മൃഗങ്ങളിൽ നിഷ്ക്രിയ കൊറോണ വാക്സിൻ പരീക്ഷിച്ചതിന്റെ വിവരങ്ങളും കമ്പനി കൈമാറായതായി ഡി.ജി.സി.ഐ. വിദഗ്ധസമിതി വ്യക്തമാക്കി. വാക്സിന്റെ ഫലപ്രപ്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളറിയാൻ മൂന്നാം ഘട്ടത്തിലൂടെ സാധിക്കുമെന്നും സമിതി പറഞ്ഞു.

ഐ.സി.എം.ആർ., നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കൊവാക്സിൻ പരീക്ഷണം നടത്തുന്നത്. ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 28,500 പേരിൽ പരീക്ഷണം നടത്തിക്കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിൽ ഭാരത് ബയോടെക്കിനെ കൂടാതെ, സൈഡസ് കാഡില എന്ന കമ്പനി നടത്തുന്ന കോവിഡ് വാക്സിൻ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ആസ്ട്രസെനേക എന്ന കമ്പനിയുമായി ചേർന്ന് നടത്തുന്ന ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ പരീക്ഷണവും രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്.

Content Highlights:Bharat Biotech to conduct Phase 3 trials for COVAXIN on 26,000 people in 25 centres
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.