News

Get the latest news here

കോവിഡ് വാക്‌സിന്‍: ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: സർക്കാർ- സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിച്ച് തുടങ്ങിയതായി വിവരം. കോവിഡ് വാക്സിൻ സുരക്ഷിതമാണെന്ന് വ്യക്തമായാലുടൻ ആരോഗ്യ പ്രവർത്തകർക്ക് അത് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിവര ശേഖരണമെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

ആരോഗ്യ പ്രവർത്തകർക്കായിരിക്കും രാജ്യത്ത് ആദ്യം വാക്സിൻ നൽകുകയെന്നാണ് സൂചന. രാജ്യത്തെ 20-25 ലക്ഷം പേർക്ക് ജൂലായോടെ കോവിഡ് വാക്സിൻ നൽകാനാണ് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം ലക്ഷ്യമിടുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ സൗജന്യമായാവും വാക്സിൻ നൽകുകയെന്ന് ഇതുസംബന്ധിച്ച ഉന്നതതല യോഗങ്ങളിൽ പങ്കെടുത്ത ഒഡീഷയിലെ ഉന്നത ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു. സർക്കാർ- സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർക്കാവും ആദ്യം വാക്സിൻ നൽകുക.

രാജ്യം മുഴുവൻ ഇതുസംബന്ധിച്ച ഒരേ നയമാവും ഉണ്ടാവുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്ത വെള്ളിയാഴ്ചയ്ക്കകം മുഴുവൻ ആരോഗ്യ പരവർത്തകരുടെയും വിവരങ്ങൾ കൈമാറണമെന്നാണ് കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുള്ളത്. ലോകത്ത് ഏറ്റവുംകൂടുതൽ വാക്സിൻ ഡോസുകൾ നിർമിക്കാനുള്ള ശേഷിയുള്ളത് ഇന്ത്യയ്ക്കാണ്. സ്വകാര്യ മേഖലയിലുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഡ് വാക്സിൻ വികസിപ്പിക്കുന്ന വിവിധ സ്ഥാപനങ്ങളുമായി നിർമാണ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

Content Highlights:Centre seeks health workers database for possible COVID 19 vaccination
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.