News

Get the latest news here

ജമ്മുകശ്മീര്‍ ഒരു തുറന്ന ജയിലായി മാറിയെന്ന് മെഹബൂബ മുഫ്തി

ശ്രീനഗർ: ജമ്മു കശ്മീർ ഒരു തുറന്ന ജയിലായി മാറിയെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. തങ്ങളുടെ അന്തസിനും അവകാശങ്ങൾക്കും സ്വത്വത്തിനും നേരെയുള്ള ആക്രമണങ്ങളെ പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്നും അവർ പറഞ്ഞു. അനധികൃതമായി മണൽ ഖനനം നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന സ്ഥലം സന്ദർശിക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞതായി ആരോപിച്ച മെഹ്ബൂബ മുഫ്തി ജമ്മു കശ്മീരിലെ വിഭവങ്ങൾ കൊള്ളയടിക്കപ്പെടുന്നുവെന്നും പറഞ്ഞു.

റമ്പിയാരനല്ല സന്ദർശിക്കുന്നതിൽ നിന്ന് പ്രാദേശിക ഭരണകൂടം എന്നെ തടഞ്ഞു. അനധികൃത ടെൻഡറുകളിലൂടെ മണൽ പുറത്തേക്ക് കടത്തുകയും പ്രദേശവാസികളെ പ്രദേശത്ത് നിന്ന് വിലക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഭൂമിയും വിഭവങ്ങളും സർക്കാർ കൊള്ളയടിക്കുകയാണ്. അത് ഞങ്ങളെ അവഹേളിക്കുകയല്ലാതെ മറ്റൊന്നുമല്ല." - മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

മണൽ മാഫിയ പകൽ വെളിച്ചത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഞങ്ങൾ മിണ്ടാതിരിക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. ഒരു നേതാവെന്ന നിലയിൽ ഈ പരാതികൾ വിശദീകരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അവർ കൂട്ടിച്ചേർത്തു. ബിജെപി തന്റെ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് സുരക്ഷ എന്ന മറവിൽ തന്റെ നീക്കങ്ങളെ തടയുന്നുവെന്നും അവർ ആരോപിച്ചു.


J&K has been turned into an open air prison but we will fight tooth & nail against this onslaught on our dignity, rights & identity pic.twitter.com/DIrd7jVC3a
— Mehbooba Mufti (@MehboobaMufti) November 21, 2020




Content Highlights: Mehbooba Mufti stopped from visiting Rambiara Nalla, alleges Jammu-Kashmir 'turned into open air prison'
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.