News

Get the latest news here

കോവിഡ് മുക്തനായ അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്‌യുടെ നില ഗുരുതരം

ഗുവഹാട്ടി: കോൺഗ്രസ് നേതാവുംഅസം മുൻമുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെആന്തരിക അവയവങ്ങളിൽ പലതിന്റെയും പ്രവർത്തനം നിലച്ചിരിക്കുകയാണെന്നും അദ്ദേഹം അബോധാവസ്ഥയിലാണെന്നുംഅസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

കോവിഡ് ബാധിച്ച് പിന്നീട് നെഗറ്റീവ് ആയ തരുൺ ഗൊഗോയിയെ കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് നവംബർരണ്ടിനാണ്ഗുവഹാട്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അപ്പോൾ മുതൽ അദ്ദേഹത്തിന് വെന്റിലേറ്റർ സഹായം നൽകുന്നുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മുതൽ ശ്വാസ തടസ്സം രൂക്ഷമാകുകയും തരുൺ ഗൊഗോയിയുടെ ആരോഗ്യനില വഷളാവുകയുമായിരുന്നെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. നിലവിൽ അദ്ദേഹം ഇന്റിബേഷൻ വെന്റിലേറ്ററിലാണുള്ളത്. കൂടാതെ ഡയാലിസിസും ആരംഭിച്ചിട്ടുണ്ട്. അടുത്ത 48-72 മണിക്കൂർ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ 86 വയസ്സുള്ള തരുൺ ഗൊഗോയ് മൂന്നു തവണഅസം മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. ആഗസ്ത് 25ന് കോവിഡ് സ്ഥിരീകരിക്കപ്പെട്ട അദ്ദേഹത്തെ രണ്ടുമാസത്തെ ചികിത്സയ്ക്കു ശേഷം ഒക്ടോബർ 25ന് ആണ് ഡിസ്ചാർജ് ചെയ്തത്. പിന്നീട് കോവിഡ് അനന്തര അസ്വസ്ഥതകളെ തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ഈ മാസം രണ്ടിന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

Content Highlights:Former Assam Chief Minister Tarun Gogoi Health Worsens On Ventilator
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.