News

Get the latest news here

സ്രാവിന്റെ കടിയേറ്റ് വിനോദസഞ്ചാരി മരിച്ചു; സംഭവം കടലില്‍ കുളിക്കുന്നതിനിടെ

സിഡ്നി: സ്രാവിന്റെ കടിയേറ്റ് ഓസ്ട്രേലിയയിൽ വിനോദസഞ്ചാരി മരിച്ചു. വടക്കു പടിഞ്ഞാറൻ സമുദ്രതീരത്തെ കേബിൾ ബീച്ചിൽ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

കടലിൽ കുളിക്കുന്നതിനിടെയാണ് സ്രാവിന്റെ കടിയേറ്റത്. ആക്രമണത്തിനിരയായയാളെ വെള്ളത്തിന് പുറത്തെത്തിച്ച് ചികിത്സ നൽകിയെങ്കിലും അയാൾ പിന്നീട് മരിച്ചു.

ബ്രൂം പട്ടണത്തിൽ നിന്ന് 22 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കേബിൾ ബീച്ചിൽ സ്രാവിന്റെ ആക്രമണം താരതമ്യേന കുറവാണ്. എന്നാൽ അപകടകാരികളായ ആമകളുടെ സാന്നിധ്യമുണ്ടാകുന്നത് പതിവായതിനാൽ വർഷത്തിൽ ഒന്നോ രണ്ടോ തവണബീച്ച് അടച്ചിടാറുണ്ട്.

ഇക്കൊല്ലം ഓസ്ട്രേലിയയിൽ സ്രാവിന്റെ ആക്രമണത്താലുണ്ടായ എട്ടാമത്തെ മരണമാണിത്. ഇത്തരം 22 സംഭവങ്ങളാണ് രാജ്യത്തെ വിവിധ ബീച്ചുകളിലുണ്ടായതെന്ന് ഓസ്ട്രേലിയൻ ഗവൺമെന്റ് ഏജൻസിയായ തരോങ്ക കൺസർവേഷൻ സൊസൈറ്റി പറഞ്ഞു.



Content Highlights: Man Dies After Being Bitten By Shark In Australia
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.