News

Get the latest news here

ഒരിക്കലും മറക്കില്ല, ഓര്‍ക്കുന്നത് മുംബൈയുടെ ഒത്തൊരുമയെ; 26/11-ന് രത്തന്‍ ടാറ്റയുടെ കുറിപ്പ്

ഞങ്ങൾ ഓർമിക്കുന്നു... മുംബൈയിലെ താജ് മഹൽ പാലസിന്റെ പെയിന്റിങ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത് രത്തൻ ടാറ്റ കുറിച്ചു. 2008 നവംബർ 26 നുണ്ടായ ഭീകരാക്രമണം സൃഷ്ടിച്ച ഭയവും ആഘാതവും പന്ത്രണ്ട് വർഷത്തിനിപ്പുറവും അതേ തീവ്രതയോടെ ഓർമിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പോസ്റ്റ് സൂചിപ്പിക്കുന്നു.

12 കൊല്ലങ്ങൾക്ക് മുമ്പ് നടന്ന സംഹാരം മറക്കുക എന്നത് അസാധ്യമാണ്. വിവിധയിടങ്ങളിൽനിന്ന്, വിവിധ തരത്തിലെ ആളുകൾ മുംബൈയിലെത്തിയവർ ഭീകരതയ്ക്കും സംഹാരത്തിനും എതിരെ അന്ന് ഒറ്റക്കെട്ടായി നിന്നു. അന്ന് ജീവൻ നഷ്ടമായവരെ വേദനയോടെ സ്മരിക്കാം. ശത്രുക്കളെ പരാജയപ്പെടുത്താൻ ജീവത്യാഗം ചെയ്തവരെ നമുക്ക് ആദരിക്കാം.

എങ്കിലും, നമുക്കിടയിലെ ഐക്യത്തേയും ദയാവായ്പിനെയും സൂക്ഷ്മബോധത്തേയും നാം അഭിനന്ദിക്കണം. വരുംകാലത്തും ഇതേ ഐക്യവും പരസ്പരസ്നേഹവും നിലനിൽക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.രത്തൻ ടാറ്റ പോസ്റ്റിൽ കുറിച്ചു.


















View this post on Instagram


































A post shared by Ratan Tata (@ratantata)





2008-ലെ നാല് ദിവസം നീണ്ടുനിന്ന ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. 300-ഓളം പേർക്ക് പരിക്കേറ്റിരുന്നു. പാകിസ്താനിൽനിന്നുള്ള പത്ത് ഭീകരർമുംബൈയിലെ അഞ്ച് പ്രമുഖ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയത്. ഒബ്റോയ് ട്രിഡന്റ് ഹോട്ടൽ, താജ് മഹൽ പാലസ് ഹോട്ടൽ, ചബാദ് ഹൗസ്, ലെപ്പേഡ് കഫെ, ഛത്രപതി ശിവാജി ടെർമിനൽ റെയിൽവെ സ്റ്റേഷൻ എന്നിവടങ്ങളിലായിരുന്നു ആക്രമണം. ഒമ്പത് ഭീകരരെ അന്ന് വധിച്ചു. പിടികൂടിയ പത്താമനെ 2012 നവംബറിൽ തൂക്കിലേറ്റി.

Content Highlights: Ratan Tata writes telling post on 12 years of 2008 Mumbai attack
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.