News

Get the latest news here

ഒറ്റ ദിവസത്തെ കോവിഡ് കേസുകളിൽ കേരളം മുന്നിൽ; മരണത്തിൽ ഡൽഹിയും

ന്യൂഡൽഹി : രാജ്യത്തdപുതുതായി റിപ്പോർട്ട്ചെയ്ത കോവിഡ് കേസുകളിൽ 60 ശതമാനവും ആറ് സംസ്ഥാനങ്ങളിൽ നിന്നെന്ന്കണക്കുകൾ.

44,489 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 60.72 ശതമാനം കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്.

ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്- 6500. 6159 കേസുകളോടെ മഹാരാഷ്ട്രയും 5246 കേസുകളോടെ ഡൽഹിയും തൊട്ടു പുറകെയുണ്ട്. കേസസ് പെർ മില്ല്യൺ കണക്കിൽ ഡൽഹിയാണ് മുൻപന്തിയിൽ. 10 ലക്ഷത്തിൽ 29,169 പേരാണ് ഡൽഹിയിൽ കോവിഡ് ബാധിതരായത്. കേരളത്തിൽ 16,201 ഉം മഹാരാഷ്ട്രയിലത് 14,584ഉം ആണ്.

അതേസമയം 10 ലക്ഷത്തിൽ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലെ ദേശീയ ശരാശരി 6715 മാത്രമാണ്.

രാജ്യത്ത് ഒറ്റദിവസത്തിലുണ്ടായ ആകെ 524 മരണങ്ങളിൽ 60.5ശതമാനംഡൽഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഹരിയാണ,പഞ്ചാബ് , ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.
24 മണിക്കൂറിനിടയിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം രേഖപ്പെടുത്തിയത് ഡൽഹിയിലാണ്-99. മഹാരാഷ്ട്ര-65, പശ്ചിമ ബംഗാൾ 51 എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് മരണ കണക്കുകൾ

ഡൽഹിയിൽ ഇതുവരെ 8700 പേരാണ് മരിച്ചത്. പഞ്ചാബ്, ഡൽഹി, പശ്ചിമബംഗാൾ മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.

content highlights:6 states contributed over 60% of fresh Covid cases


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.