News

Get the latest news here

ഷെഹ്‌ല റാഷിദിന്റെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്ന് പിതാവ്; പകപോക്കുകയാണെന്ന് ഷെഹ്‌ല

ശ്രീനഗർ: ജെ.എൻ.യു. മുൻ വിദ്യാർഥി യൂണിയൻ നേതാവ് ഷെഹ്ലാ റാഷിദിന്റെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് അബ്ദുൾ റാഷിദ് ഷോറ. അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി. ദുൽബാഗ് സിങ്ങിന് അബ്ദുൾ റാഷിദ് കത്തെഴുതി.

മകളായ ഷെഹ്ല റാഷിദിൽ നിന്നും തനിക്ക് ഭീഷണിയുളളതായി അബ്ദുൾ ആരോപിക്കുന്നു. മൂത്തമകളായ അസ്മയുടെയും ഭാര്യ സുബൈദ ഷോറയുടെയും പിന്തുണ ഷെഹ്ലയ്ക്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഷെഹ്ല കശ്മീർ രാഷ്ട്രീയത്തിൽ പ്രവേശിച്ചതിന് പിറകേ 2017-ൽതീവ്രവാദ പണമിടപാട് കേസിൽ അറസ്റ്റിലായ സഹൂർ നടാലിയും മുൻ എംഎൽഎയുമായിരുന്ന റഷീദും തന്നെ വിളിപ്പിച്ചു.സഹൂർ അറസ്റ്റിലാകുന്നതിന് രണ്ടുമാസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. ഇവർക്കൊപ്പം ഷെഹ് ലയെ ചേർക്കുന്നതിന് മൂന്നുകോടി രൂപയാണ് അവർ എനിക്ക് വാഗ്ദാനം ചെയ്തത്. റാഷിദ് പറയുന്നു. ഈ പണം സ്വീകരിക്കരുതെന്നും അത് നിയമ വിരുദ്ധ വഴികളിലൂടെ വരുന്നതാണെന്ന് ഷെഹ്ലയ്ക്ക് താൻ മുന്നറിയിപ്പ് നൽകിരുന്നുന്നെന്നും റാഷിദ് അവകാശപ്പെടുന്നു.

തന്റെ വീട്ടിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മകൾ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നുവെന്നും റാഷിദ് ആരോപിക്കുന്നു. റാഷിദിന്റെ ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ഷെഹ്ലയും രംഗത്തെത്തിയിട്ടുണ്ട്.


2) This is not a political matter, as it has been going on ever since I came to senses.

Exhibit 1: Letter to him from Mohalla Committee in 2005 asking him not to abuse us. pic.twitter.com/bgpCNyW3e3
— Shehla Rashid (@Shehla_Rashid) November 30, 2020


എനിക്കും സഹോദരിക്കും അമ്മയ്ക്കുമെതിരേ വിചിത്രമായ ആരോപണങ്ങൾ ഉന്നിയിക്കുന്ന എന്റെ പിതാവിന്റെ വീഡിയോ നിങ്ങളിൽ പലരും കണ്ടിരിക്കും. കാര്യങ്ങൾ ചുരുക്കി നേരെ പറയുകയാണെങ്കിൽ അദ്ദേഹം ഭാര്യയെ മർദിക്കുന്ന, മദ്യാദകെട്ട, ഒരു വഷളനാണ്. ഞങ്ങൾ ഒടുവിൽ അയാൾക്കെതിരേ പ്രതികരിക്കാൻ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രകടനം അതിന്റെ പ്രതിഫലനമാണ്-ഷെഹ്ല കുറിക്കുന്നു.

2005-ൽ മൊഹല്ല കമ്മിറ്റി ഭാര്യയെയും മക്കളേയും ഉപദ്രവിക്കരുത് എന്ന് കാണിച്ച് അഹമ്മദിനയച്ച കത്തും ഷെ്ഹ് ല ട്വീറ്റ് ചെയ്തിട്ടുണ്ട്.

സ്വപ്നത്തിൽ പോലും തന്റെ അനുസരണയുളള ഭാര്യയും ഭീരുക്കളായ മക്കളും തനിക്കെതിരേ സംസാരിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. വീട്ടിൽ പ്രവേശിക്കുന്നതിൽ നിന്ന് ബഹുമാനപ്പെട്ട കോടതി പിതാവിനെ തടഞ്ഞതിൽപിന്നെ ഇത്തരം വിലകുറഞ്ഞ പ്രവർത്തികളിലൂടെ ജൂഡീഷ്യൽ നടപടികൾ തെറ്റിക്കാനുളള ശ്രമത്തിലാണ്. ഷെഹ്ല പറഞ്ഞു. വീട്ടിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് നവംബർ 17-ന് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പും ഷെഹ്ല പങ്കുവെച്ചിട്ടുണ്ട്.


3) He had never, in his wildest dreams, imagined that his obedient wife and timid daughters would ever speak up against him. Since he was restrained from entering home by the Honble Court, hes trying to derail the judicial process by resorting to cheap stunts.
— Shehla Rashid (@Shehla_Rashid) November 30, 2020


Content Highlights:Shehla Rashids father writes a letter to DGP
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.