By
Admin
/
Dec 01, 2020 //
Editor's Pick /
ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ പോലീസ് റെയ്ഡ്
കൊല്ലം: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിൽ പോലീസ് റെയ്ഡ്. ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് കുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. ബേക്കൽ പോലീസിന്റെ നിർദേശപ്രകാരം പത്തനാപുരം, കൊട്ടാരക്കര പോലീസാണ് റെയ്ഡ് നടത്തുന്നത്.
ഗണേഷ് കുമാറിന്റെ ഓഫീസിലാണ് പ്രദീപ് കുമാർ സാധാരണ താമസിക്കുന്നത്. അതിനാലാണ് ഓഫീസിൽ പരിശോധന നടത്തുന്നത്. കേസിലെ സുപ്രധാനമായ തെളിവുകൾ പ്രദീപിന്റെ മൊബൈൽ ഫോണിലാണുള്ളതെന്നാണ് കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പോലീസ് പറഞ്ഞത്. ഈ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയയാണ് റെയ്ഡ് ആരംഭിച്ചത്. എന്നാൽ ഈ സമയം കെ.ബി. ഗണേഷ് കുമാർ എംഎൽഎ ഓഫീസിലുണ്ടായിരുന്നില്ല. ബേക്കൽ പോലീസിന്റെ നിർദേശപ്രകാരം, പത്തനാപുരത്തെ ഓഫിസിൽ പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘവും കൊട്ടാരക്കര ഓടനാവട്ടത്തെ പ്രദീപിന്റെ വീട്ടിൽ കൊട്ടാരക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തുന്നത്.
കേസിൽ ഇന്നാണ് പ്രദീപ് കുമാറിന് കോടതി ജാമ്യം അനുവദിച്ചത്.
Content Highlights: Police raid at K.B Ganesh Kumar MLAs office
Related News
Comments