News

Get the latest news here

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചൈന ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി പുനരാരംഭിച്ചു

മുംബൈ: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ചൈന ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതി പുനരാരംഭിച്ചു. കുറഞ്ഞ വിലയിൽ അരി നൽകാമെന്ന ഇന്ത്യയുടെ വാഗ്ദാനവും മറ്റ് വിതരണ ശൃംഖലകൾ കുറഞ്ഞതിനാലുമാണ് ചൈന ഇന്ത്യയെ സമീപിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയും, ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയുമാണ്. ഏകദേശം 4 മില്ല്യൺ ടൺ അരി വർഷംതോറും ചൈന ഇറക്കുമതി ചെയ്യുന്നുണ്ട്. അരിയുടെ ഗുണനിലവാര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഇന്ത്യയിൽ നിന്നുള്ള അരി ചൈന വാങ്ങാതിരുന്നത്.

അതിർത്തിയിലെ തർക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളിലേക്ക് നീങ്ങിയ വേളയിലാണ് ചൈനയുമായുള്ള ഇന്ത്യയുടെ പുതിയ വ്യാപാര ബന്ധം.

അരിയുടെ ഗുണനിവാരം വിലയിരുത്തിയ ശേഷം അടുത്ത വർഷം ചൈന കൂടുതൽ അരി ഇന്ത്യയിൽ നിന്നുവാങ്ങുമെന്ന് അരി കയറ്റുമതി സംഘടനാ പ്രസിഡന്റ് ബി.വി കൃഷ്ണ റാവു വ്യക്തമാക്കി. ഒരു ടണ്ണിന് ഏകദേശം 300 ഡോളർ നിരക്കിൽ ഒരുലക്ഷം ടൺ അരി ഡിസംബർ-ഫെബ്രുവരിയിൽ കയറ്റുമതി ചെയ്യാനാണ് വ്യാപാരികൾ കരാറുണ്ടാക്കിയതെന്ന് അധികൃതർ അറിയിച്ചു.

ചൈനയുടെ പരമ്പരാഗത വിതരണക്കാരായ തായ്ലാൻഡ്, വിയറ്റ്നാം, മ്യാൻമർ, പാകിസ്താൻ എന്നിവിടങ്ങളിൽ കയറ്റുമതിക്കായി മിച്ച വിതരണം പരിമിതമാണ്. ഇന്ത്യയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ രാജ്യങ്ങളിൽ ടണ്ണിന് കുറഞ്ഞത് 30 ഡോളർ അധികാണെന്നും അരി വ്യാപാരികൾപറയുന്നു.

content highlights:China Buys Rice From India For First Time In Decades Amid Ladakh Tension
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.